ADVERTISEMENT

ദുബായ്∙യുഎഇയിൽ നിന്നു സ്വദേശത്തേയ്ക്കു തിരിച്ചുപോകാൻ ആഗ്രഹിക്കുന്ന താമസ–സന്ദർശക വീസക്കാർക്ക് താൽക്കാലികമായി അതിനുള്ള  സൗകര്യം ചെയ്തുകൊടുക്കുമെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി(ജിസിഎഎ) അറിയിച്ചു..

ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അനുശാസിക്കുന്ന എല്ലാ സുരക്ഷാ മുൻ കരുതലുകളും ഉറപ്പാക്കിയ ശേഷമായിരിക്കും താൽക്കാലിക വിമാനസർവീസ് നടത്തുകയെന്നും ട്വീറ്റ് ചെയ്തു. മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്നവർ അതാതു രാജ്യങ്ങളിലെ യുഎഇയിലെ എംബസിയുമായി ബന്ധപ്പെടണം.

 

അതേസമയം, യുഎഇയിലേയ്ക്കും തിരിച്ചുമുള്ള യാത്രാവിമാന സർവീസ് താത്കാലികമായി റദ്ദാക്കിയ നടപടി തുടരും. കോവിഡ്–19 പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായാണ് തീരുമാനം.

 

 

ഇൗ മാസം ആറു മുതൽ ചില കേന്ദ്രങ്ങളിലേയ്ക്ക് യാത്രാ വിമാന സർവീസ് ആരംഭിക്കുമെന്ന് ഇന്നലെ എമിറേറ്റ്സ് ചെയർമാനും സിഇഒയുമായ ഷെയ്ഖ് അഹമദ് ബിൻ സഇൗദ് അൽ മക്തൂം അറിയിച്ചിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com