ADVERTISEMENT

ദോഹ ∙ പ്രാഥമികാരോഗ്യ പരിചരണ കോര്‍പറേഷന്‍ (പിഎച്ച്‌സിസി) രോഗികള്‍ക്ക് ആവശ്യമായ മരുന്നുകള്‍ വീടുകളില്‍ നേരിട്ട് എത്തിച്ചു തുടങ്ങി. ആദ്യ ഘട്ടത്തില്‍ സേവനം പൗരന്മാര്‍ക്ക്. അധികം താമസിയാതെ പ്രവാസികള്‍ക്കും സേവനം ലഭിക്കും. 

കോവിഡ് 19 വ്യാപനം തടയുന്നതിന്റെ പ്രതിരോധ നടപടികളുടെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ രോഗികളുടെ സന്ദര്‍ശനം കുറയ്ക്കുകയാണ്  ഹോം ഡെലിവറി സേവനത്തിന്റെ ലക്ഷ്യം. രാജ്യത്തെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്കും ഇതിനായി പ്രത്യേക വാട്‌സ് അപ്പ് നമ്പര്‍ അനുവദിച്ചിട്ടുണ്ട്. രോഗികള്‍ തങ്ങള്‍ക്ക് ആവശ്യമുള്ള മരുന്നുകളുടെ വിവരം ഈ വാട്‌സ് അപ്പ് നമ്പറിലൂടെ അധികൃതരെ അറിയിക്കണം. രണ്ട് പ്രവൃത്തി ദിനത്തിനുള്ളില്‍ മരുന്ന് ലഭിക്കും. 

ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2 വരെയും വൈകിട്ട് 4 മുതല്‍ രാത്രി 10 വരെയുമാണ് വാട്‌സ് അപ്പ് നമ്പറില്‍ ബന്ധപ്പെടേണ്ടത്. വെള്ളി, ശനി ദിവസങ്ങളില്‍ സേവനമില്ല. സേവനം തികച്ചും സൗജന്യമാണ്. ഖത്തര്‍ പോസ്റ്റ് വഴിയാണ് ഹോം ഡെലിവറി. സ്വദേശി പൗരന്മാര്‍, ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ എന്നിവര്‍ക്ക് മരുന്നും സൗജന്യമാണ്. എന്നാല്‍ പ്രവാസികള്‍ മരുന്നിന്റെ തുക നല്‍കണം. മരുന്നുമായി എത്തുമ്പോള്‍ ബാങ്ക് കാര്‍ഡ് വഴി പണം അടയ്ക്കണം. കറന്‍സി സ്വീകരിക്കില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com