ADVERTISEMENT

ദുബായ്/കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ഫ്ലൈ ദുബായ് വിമാനം കോഴിക്കോട് -ദുബായ്, ദുബായ് -കോഴിക്കോട് സെക്ടറിൽ 7 മുതൽ കാർഗോ സർവീസ് ആരംഭിക്കുന്നു. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ഈ മാസം 30 വരെയാണു സർവീസ്.

പഴം, പച്ചക്കറി വസ്തുക്കളാണു കോഴിക്കോട്ടുനിന്നു കൊണ്ടുപോകുക. അതേസമയം, യുഎഇയിൽ മരിച്ച 4 പേരുടെ മൃതദേഹങ്ങൾ ഈ വിമാന സർവീസ് വഴി നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഉച്ചയ്ക്ക് 12.30നു കോഴിക്കോട് എത്തുന്ന വിമാനം 2.30നു മടങ്ങും. ബോയിങ് 737 ഇനത്തിൽപ്പെട്ട യാത്രാ വിമാനമാണു സർവീസിനായി ഉപയോഗിക്കുന്നത്.

ഭദ്ര ഏജൻസിക്കാണു ഗ്രൗണ്ട് ഹാൻഡ്‌ലിങ് ചുമതലകൾ. കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് പഴം,പച്ചക്കറി വിഭവങ്ങളുടെ കയറ്റുമതി ആരംഭിച്ചത് കർഷകർക്കും കയറ്റുമതി വ്യാപാരികൾക്കും ആശ്വാസമായിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com