ADVERTISEMENT

ദോഹ∙ യാത്രാ വിമാനങ്ങള്‍ ഉപയോഗിച്ച് ഇന്ത്യയിലേക്കുള്ള കാര്‍ഗോ സേവനങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഖത്തര്‍ എയര്‍വേയ്‌സ് തയ്യാറെടുക്കുന്നു. ഇതിനായി ആഴ്ചയില്‍ 19 അധിക സര്‍വീസുകളാണ് ആരംഭിക്കുന്നത്.  ചരക്ക് ഗതാഗതത്തിന്റെ ആവശ്യകത അനുദിനം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇന്ത്യയിലേക്കും തിരിച്ചുമുള്ള കാര്‍ഗോ ശേഷി വര്‍ധിപ്പിക്കുന്നതെന്ന് ഖത്തര്‍ എയര്‍വേയ്‌സ് ട്വിറ്ററില്‍ വ്യക്തമാക്കി. 19 അധിക സര്‍വീസുകള്‍ കൂടി തുടങ്ങുന്നതോടെ നിലവിലെ കാര്‍ഗോ ശേഷി 2,120 എന്നത് 2,535 ടണ്ണായി ഉയരും. 

 

ഇതിനായി ഡല്‍ഹിയിലേക്ക് ആഴ്ചയില്‍ മൂന്ന്, ഹൈദരാബാദിലേക്ക് രണ്ട്, ബംഗലുരുവിലേക്ക് മൂന്ന്, ചെന്നൈയിലേക്ക് നാല്, മുംബൈയിലേക്ക് അഞ്ച്, കൊല്‍ക്കത്തയിലേക്ക് രണ്ട് എന്നിങ്ങനെയാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നത്. വിമാനത്തില്‍ കാബിന്‍ ക്രൂ ജീവനക്കാരോ യാത്രക്കാരോ ഉണ്ടായിരിക്കില്ല. 

 

നിലവിലുള്ള കാര്‍ഗോ സേവനങ്ങള്‍ കൂടാതെയാണ് യാത്രാവിമാനങ്ങള്‍ പ്രയോജനപ്പെടുത്തുന്നത്. ഈ മാസം ആദ്യ വാരം തന്നെ കാര്‍ഗോ സേവനം ശക്തിപ്പെടുത്തും. ഇന്ത്യയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് ആഭ്യന്തര വിപണിയില്‍ ആവശ്യക്കാരേറെയാണ്. കോവിഡ്-19 സാഹചര്യത്തില്‍ ഖത്തറിലേക്ക് ആവശ്യമായ ഉല്‍പന്നങ്ങള്‍ എത്തിക്കുന്നതിനും വിദേശരാജ്യങ്ങളില്‍ നിന്ന് സ്വദേശി പൗരന്മാരെ ദോഹയിലേക്ക് എത്തിക്കുന്നതിനും മാത്രമാണ് ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസ് നടത്തുന്നത്. ദേശീയ വിമാന കമ്പനിയായ ഖത്തര്‍ എയര്‍വേയ്‌സ് ഒഴികെയുള്ള വിമാനങ്ങള്‍ക്ക് രാജ്യത്തേക്കുള്ള പ്രവേശന വിലക്ക് തുടരുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com