ADVERTISEMENT

ദുബായ് ∙ രോഗാതുരകാലത്ത് അധികൃതരുമായി കൈകോർത്ത് സമൂഹത്തിന് വേണ്ടി അഹോരാത്രം പ്രയത്നിക്കുന്ന ഒരുസംഘം മലയാളികൾ ശ്രദ്ധേയരാകുന്നു. ആരോഗ്യ പ്രതിരോധ രംഗത്തും ജോലിയും ശമ്പളവുമില്ലാതെ ഭക്ഷണത്തിന് പോലും പ്രതിസന്ധിയിലായ ഇന്ത്യക്കാർക്ക് വേണ്ടിയാണ് ഇവർ പ്രത്യേകം സേവനം ചെയ്യുന്നത്. ഇത്തരത്തിൽ ആരോഗ്യ രംഗത്ത് സ്തുത്യർഹമായ സേവനം കാഴ്ചവച്ച സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളിയെ ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ട്വിറ്ററിലൂടെ അഭിനന്ദിച്ചു.

കൊറോണ വൈറസ് ബാധയുടെ ആദ്യ ഘട്ടം മുതൽ നസീറിന്റെ നേതൃത്വത്തിൽ ഒരു സംഘം മലയാളി യുവാക്കൾ ദെയ്റ നായിഫിലും മറ്റും സേവനം ചെയ്തുവരികയായിരുന്നു. രോഗലക്ഷണമുള്ളവരെ കണ്ടെത്തി ദുബായ് ആരോഗ്യവിഭാഗത്തിന് മുന്നിലെത്തിക്കുകയായിരുന്നു പ്രധാന പരിപാടി. ദെയ്റയിൽ ലോക് ഡൗൺ ചെയ്ത് പ്രത്യേക അണുനശീകരണ യജ്ഞം ആരംഭിച്ചപ്പോൾ അതിനും മുന്നിൽനിന്നു പ്രവർത്തിച്ചു. 

social-workers-help1

കൂടാതെ, ദെയ്റ നായിഫിലെയും മറ്റിടങ്ങളിലെയും ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവരെ സഹായിക്കാനും ഒട്ടേറെ സാമൂഹിക പ്രവർത്തകരും സംഘടനകളും മുന്നോട്ടുവന്നു. കൂടാതെ, ക്വാറന്റീനിൽ കഴിയുന്നവരടക്കം മാനസികവിഷമം അനുഭവിക്കുന്നവർക്ക് കൗൺസലിങ്ങിനും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇൻകാസിന്റെ വിവിധ കമ്മിറ്റികൾ, ഒാവർസീസ് ഇന്ത്യൻ കള്‍ചറൽ കോൺഗ്രസ്, ഷാർജ ഇന്ത്യൻ അസോസിയേഷൻ, കെഎംസിസി കമ്മിറ്റികൾ, പ്രവാസി ഇന്ത്യ, െഎസിഎഫ്, ശക്തി, സേവനം തുടങ്ങിയ സംഘടനകളും സജീവമായി രംഗത്തുണ്ട്. വിവിധ മലയാളി റസ്റ്ററന്റുകളും പേരുപോലും വെളിപ്പെടുത്താനാഗ്രഹിക്കാത്ത വ്യക്തികളും ഇതിനായി ആത്മാർഥമായി സംഭാവന ചെയ്യുന്നു.

ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവരുണ്ടെങ്കിൽ ദുബായ് ഇൻകാസ് ആക്ടിങ് പ്രസിഡ‍ന്റ് നാദിർ കാപ്പാട്, ജനറൽ സെക്രട്ടറി ബി.എ. നാസർ, കാസർകോട് ജില്ലാ പ്രസിഡന്റ് മുനീർ കുമ്പള, സീനിയർ വൈസ് പ്രസിഡന്റുമാരായ സി.എ.ബിജു, മൊയ്തിൻ കുറ്റിയാടി, യുഎഇ ഇൻകാസ് വൈസ് പ്രസിഡന്റ് എൻ.പി. രാമചന്ദ്രൻ, ഗ്ലോബൽ ഭാരവാഹി മോഹൻദാസ്, വിവിധ ജില്ല കമ്മിറ്റി ഭാരവാഹികളായ ബാലൻ പവിത്രൻ, സുജിത്ത് ആലപ്പുഴ, നജീബ് പുതിയപുരയിൽ, യുഎ ഇ യൂത്ത് വിങ് പ്രസിഡന്റ് ഹൈദർ തട്ടതാഴത്ത്, ഷൈജു അമ്മാനപ്പാറ, ഷൈജു ഡാനിയൽ, ഷിജു പാറയിൽ, ഇക്ബാൽ ചെക്കിയാട്, നൗഷാദ് കന്യാപടി, ഖുറൈഷി ആലപ്പുഴ, ഹഫീർ പാനൂർ, അജിത്ത് കണ്ണൂർ, ഫിറോസ് തൃശ്ശൂർ എന്നീവരുമായി ബന്ധപ്പെടണമെന്ന് ഒഐസിസി ഗ്ലോബൽ സെക്രട്ടറി അഡ്വ: ഹാഷിക്ക് തൈക്കണ്ടി അറിയിച്ചു. മൊബൈൽ നമ്പർ: 055 129 6012(നാദിർ കാപ്പാട്), 055 102 5611 (മുനീർ കുമ്പള). 

social-workers-help7

കൗൺസലിങ്ങിന് വിദഗ്ധ സംഘം

ദുബായ് കണ്ണൂർ ജില്ലാ കെഎംസിസി കമ്മിറ്റിയാണ് കോവിഡിനെ തുടർന്ന് വിഷാദമനുഭവിക്കുന്നവർക്കു സേവനം ചെയ്യാനുള്ള കൗൺസലിങ് ഗ്രൂപ്പിന് നേതൃത്വം നൽകുന്നത്. ഡോക്ടർമാർ, മനഃശാസ്ത്ര വിദഗ്ധർ, സന്നദ്ധ പ്രവർത്തകർ, കൗൺസലിങ് രംഗത്തെ പ്രഫഷണലുകൾ എന്നിവരുൾപ്പെടുന്നതാണ് ഗ്രൂപ്പ്. കോവിഡ് –19 ബാധിച്ചവർ, ആശ്രിതർ, കൂടെ താമസിക്കുന്നവർ, മാനസിക സമ്മർദ്ദമോ കടുത്ത ഏകാന്തതയോ സങ്കടമോ പിടിപെട്ടവർക്കും പലവിധ സംശയങ്ങൾ വേട്ടയാടുന്നവർക്കും കൗൺസലിങ് ടീമിനെ ഏതു നേരത്തും വിളിക്കാം.

social-workers-help3

ഡോ. പി. എ. റാഷിദ്, ഡോ. ഹസീബ്, ഡോ. ഹുമൈറ, ഡോ. ഷിഫാ മുഹമ്മദ് കുഞ്ഞി, ഡോ. സിനാൻ, ഡോ. സലീഷ്, ഡോ. ഷാനിദ് ഉസ്മാൻ, കൗൺസലിങ് രംഗത്തെ പ്രഫഷനലുകളായ ഷെറിൻ തോമസ്, നന്ദു അരവിന്ദ്, ആൻസി ബാബു തുടങ്ങിയവർ ഏതുസമയത്തും കർമനിരതരാകും. ഷൗക്കത്തലി മാതോടം,  എ.കെ. ഹർഷദ്, ദുബായ് കണ്ണൂർ ജില്ലാ കെഎംസിസി ജനറൽ സെക്രട്ടറി സൈനുദ്ദീൻ ചേലേരി, ഫൈസൽ മാഹി, തൻവീർ എടക്കാട് എന്നിവർ കൗൺസലിങ് സെന്ററിന് നേതൃത്വം നൽകുന്നു. 

രോഗികളുടെ അവസ്ഥയനുസരിച്ച് ഡോക്ടറുമായോ മനഃശാസ്ത്രജ്ഞരുമായോ സംവദിക്കാനുള്ള സൂമിങ് സൗകര്യം കൂടി ഒരുക്കിയതായി കോ ഒാർഡിനേറ്റർ റഹ്ദാദ് മൂഴിക്കര അറിയിച്ചു. യുഎഇയിലുള്ള ആർക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. ഫോൺ: ‭+971 55 305 1143/ ‭+971 55 928 9617‬/‭+971 55 9007923/+971 52 745 6194/‭+971 55 700 9575.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com