ADVERTISEMENT

ദുബായ് ∙ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നീട്ടിവച്ച ലോക എക്സ്പോ 2020 ദുബായ്, 2021 ഒക്ടോബർ ഒന്നു മുതൽ 2022 മാർച്ച് 31 വരെ നടത്താൻ യുഎഇയുടെ അഭ്യർഥന. ബ്യൂറോ ഇന്റർനാഷനൽ ഡെസ് എക്സ്പോസിഷനാ (ബിെഎഇ)ണ് ഇക്കാര്യം അറിയിച്ചത്. യുഎഇ വിദേശകാര്യ–രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനാണ് ദിമിത്രി എസ്.കെർകന്റസിന് കത്തയച്ചത്.   

ഇൗ മാസം 21ന് ഇക്കാര്യം ചർച്ച ചെയ്യാനുള്ള യോഗം ചേരും. എക്സ്പോ 2020യുടെ തിരഞ്ഞെടുക്കപ്പെട്ട 12 അംഗങ്ങളും ബിെഎഇ സെക്രട്ടറി ജനറൽ ദിമിത്രി എസ്.കെർകന്റസും പങ്കെടുക്കും. അംഗങ്ങളിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ടെങ്കിലേ മാറ്റിവയ്ക്കാനുള്ള തിയതിക്ക് അംഗീകാരം ലഭിക്കുകയുള്ളൂ. 

എക്സ്പോ 2020 മാറ്റിവയ്ക്കുന്നത് ആലോചിക്കുന്നതിനായി ദുബായ് സ്റ്റിയറിങ് കമ്മിറ്റി മാർച്ച് 30ന് ചേർന്നിരുന്നു. കൂടാതെ, എക്സ്പോ 2020 ദുബായ്  എന്ന പേര് നിലനിർത്താനും യുഎഇ സർക്കാർ അഭ്യർഥിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com