ADVERTISEMENT

അബുദാബി ∙ കോവിഡ് മുൾമുനയിൽ നിർത്തിയ ഇറ്റലിയിലേക്ക് യുഎഇയുടെ സഹായമൊഴുകി. മെഡിക്കൽ, രോഗ പ്രതിരോധ വസ്തുക്കൾ അടങ്ങിയ  പത്ത് ടൺ സാധന സാമഗ്രികളുമായുള്ള ഇത്തിഹാദ് വിമാനം ഇറ്റലിയിലെത്തി. കോവിഡ് 19 തടയാൻ കഠിന പ്രയത്നം നടത്തുന്ന ഇറ്റലിയിലെ പതിനായിരം ജീവനക്കാർക്ക് പ്രയോജനപ്രദമാകുന്ന വസ്തുക്കളാണ് വിമാനത്തിലുള്ളത്.

uae-sends-aid-plane-to-Italy4

ദുരിതവും ദുരന്തങ്ങളും വിതച്ച ദേശങ്ങളിലേക്ക് സഹായഹസ്തമെത്തിക്കുന്ന സൽപ്രവൃത്തിക്ക് യുഎഇയുടെ പിറവിയോളം പഴക്കമുണ്ടെന്ന് ഇറ്റലിയിലെ യുഎഇ സ്ഥാനപതി ഉമർ ഉബൈദ് അൽ ശാംസി അഭിപ്രായപ്പെട്ടു. കോവിഡ് വൈറസ് പിടിയിലാഴ്ന്ന നിരവധി രാജ്യങ്ങളിലേക്ക് യുഎഇ ഇതിനകം സഹായം എത്തിച്ചിട്ടുണ്ട്.

uae-sends-aid-plane-to-Italy

യുഎഇയുടെ സഹായം കോവിഡ് പ്രതിരോധരംഗത്തുള്ള ഞങ്ങളുടെ ഡോക്ടർമാർ, നേഴ്സുമാർ, ആരോഗ്യമേഖലയിലെ ഇതര ജീവനക്കാർ എന്നിവർക്ക് ഏറെ ഗുണകരമാകുമെന്ന് ഇറ്റലിയുടെ വിദേശകാര്യ മന്ത്രി ലോയ്ഗി ഡി മായോ പ്രതികരിച്ചു. യുദ്ധസമാന സാഹചര്യത്തിലുള്ള ഞങ്ങളുടെ രാജ്യത്തേക്കെത്തിയ  ഈ സഹായം ഏറെ വിലമതിക്കുന്നതാണ്. ഈ സങ്കീർണ സമയത്ത് സഹായം നൽകി രാജ്യത്തോട്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ച രാജ്യങ്ങളെ മറക്കില്ലെന്നും  അദ്ദേഹം സൂചിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com