ADVERTISEMENT

തിരുവനന്തപുരം ∙ ഗൾഫിലെ ഇന്ത്യൻ സ്കൂളുകളിലെ ഫീസ് അടയ്ക്കാനുള്ള തിയതി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് നോർക്ക ആറ് ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ അംബാസിഡർമാർക്ക് കത്തയച്ചു. കഴിഞ്ഞ ദിവസം നടത്തിയ വിഡിയോ കോൺഫറൻസിൽ പങ്കെടുത്ത വിദേശ മലയാളികൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് അടിയന്തര നടപടിക്ക് മുഖ്യമന്ത്രി നിർദ്ദേശിച്ചത്.

പല ഇന്ത്യൻ സ്കൂളുകളിലും ഓൺലൈൻ ക്ലാസുകൾ നടത്തി ഫീസ് ഈടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തിൽ അതത് രാജ്യത്തെ അംബാസിഡർമാർ അടിയന്തരമായി ഇടപെടണമെന്നും നോർക്ക ആവശ്യപ്പെട്ടു. യുഎഇ, ഖത്തർ, കുവൈത്ത്, ഒമാൻ, മസ്കത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലെ ഇന്ത്യൻ അംബാസിഡർമാർക്കാണ് കത്തയച്ചത്. 

വീസ കാലാവധി കഴിഞ്ഞവർക്ക് ആരോഗ്യ ഇൻഷുറൻസ് നീട്ടി ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. കലാവധി കഴിയുന്ന വീസ, പാസ്പോർട്ട് എന്നിവ കുറഞ്ഞത് ആറു മാസത്തേക്ക് കൂടി ദീർഘിപ്പിച്ച് നൽകണമെന്നും വിവിധ അമ്പാസിഡർമാർക്കയച്ച കത്തിൽ നോർക്ക ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com