ADVERTISEMENT

മനാമ∙ പ്രവാസി ക്ഷേമനിധി കുടിശിക പൂർണമായും ഒഴിവാക്കാനുള്ള കേരള സർക്കാരിന്റെ തീരുമാനം ബഹ്റൈൻ കേരളീയ സമാജം (ബികെഎസ്) നോർക്ക ഹെൽപ് ഡസ്‌ക് – ചാരിറ്റി കമ്മിറ്റി സ്വാഗതം ചെയ്തു. പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഓൺലൈൻ കോൺഫറൻസി‍ൽ ചർച്ച ചെയ്തതിനെ തുടർന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം.

മുന്നു മാസത്തെ സ്കൂൾ ഫീസ് ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നതിനു മലയാളി മാനേജ്‌മെന്റുകളുടെ ഉടമസ്ഥതയിലുള്ള സ്കൂളുകൾക്ക് കത്തെഴുതണമെന്നു മുഖ്യമന്ത്രിയോട് ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണ പിള്ള അഭ്യർഥിക്കുകയും  അദ്ദേഹം സമ്മതിക്കുകയും ചെയ്തത് സഹായകരമാണെന്നും വിലയിരുത്തി.

ചർച്ചയ്ക്ക്  മുൻകയ്യെടുത്ത കേരള സർക്കാരിനും, നോർക്ക സിഇഒ ഹരികൃഷ്ണൻ നമ്പൂതിരി, ബഹ്‌റൈനിൽ നിന്നും ചർച്ചയിൽ പങ്കെടുത്ത  ബി. കെ. എസ്. പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, പ്രവാസി കമ്മിഷൻ അംഗം സുബൈർ കണ്ണൂർ, പ്രമുഖ വ്യവസായി വർഗീസ് കുര്യൻ എന്നിവർക്കും കമ്മിറ്റി നന്ദി രേഖപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com