ADVERTISEMENT
ദുബായ് ∙ ദെയ്റ നയ്ഫിലെയും മറ്റിടങ്ങളിലെയും ഭക്ഷണത്തിനു പ്രയാസപ്പെടുന്നവരെയും കോവിഡ് ഭീതിയിൽ വലയുന്നവരെയും സഹായിക്കാൻ അഹോരാത്രം പ്രയത്നിച്ച് സാമൂഹിക പ്രവർത്തകരും സംഘടനകളും. കൂടാതെ, സമ്പർക്കവിലക്കിൽ കഴിയുന്നവരടക്കം മാനസികവിഷമം അനുഭവിക്കുന്നവർക്ക് കൗൺസലിങ്ങിനും സംവിധാനം ഏർപ്പെടുത്തി.ഇൻകാസിന്റെ വിവിധ കമ്മിറ്റികൾ, ഒാവർസീസ് ഇന്ത്യൻ കള്‍ചറൽ കോൺഗ്രസ്, ഷാർജ ഇന്ത്യൻ അസോസിയേഷൻ, കെഎംസിസി കമ്മിറ്റികൾ, പ്രവാസി ഇന്ത്യ, െഎസിഎഫ്, ശക്തി, സേവനം തുടങ്ങിയ സംഘടനകൾ സജീവമായി രംഗത്തുണ്ട്. വിവിധ മലയാളി റസ്റ്ററന്റുകളും പേരുപോലും വെളിപ്പെടുത്താനാഗ്രഹിക്കാത്ത വ്യക്തികളും സംഭാവന ചെയ്യുന്നു.ചില വീട്ടമ്മമാർ വീട്ടിൽ ഭക്ഷണം തയാറാക്കി കൊടുക്കുന്നുമുണ്ട്.

ഭക്ഷണം എത്തിക്കും

ഭക്ഷണത്തിനു പ്രയാസപ്പെടുന്നവരുണ്ടെങ്കിൽ താഴെപ്പറയുന്നവരുമായി ബന്ധപ്പെടണമെന്ന് ഒ െഎസിസി ഗ്ലോബൽ സെക്രട്ടറി ഹാഷിക്ക് തൈക്കണ്ടി അറിയിച്ചു. ദുബായ് ഇൻകാസ് ആക്ടിങ് പ്രസിഡ‍ൻ്റ് നാദിർ കാപ്പാട്, ജനറൽ സെക്രട്ടറി ബി.എ. നാസർ, കാസർകോട് ജില്ലാ പ്രസിഡൻ്റ് മുനീർ കുമ്പള,  സീനിയർ വൈസ് പ്രസിഡൻറുമാരായ സി.എ.ബിജു, മൊയ്തിൻ കുറ്റിയാടി, യുഎഇ ഇൻകാസ് വൈസ് പ്രസിഡൻറ് എൻ.പി. രാമചന്ദ്രൻ, ഗ്ലോബൽ ഭാരവാഹി മോഹൻദാസ്, വിവിധ ജില്ല കമ്മിറ്റി ഭാരവാഹികളായ ബാലൻ പവിത്രൻ, സുജിത്ത് ആലപ്പുഴ, നജീബ് പുതിയപുരയിൽ, യു എ ഇ യൂത്ത് വിങ് പ്രസിഡൻറ് ഹൈദർ തട്ടതാഴത്ത്, ഷൈജു അമ്മാനപ്പാറ, ഷൈജു ഡാനിയൽ, ഷിജു പാറയിൽ, ഇക്ബാൽ ചെക്കിയാട്, നൗഷാദ് കന്യാപടി, ഖുറൈഷി ആലപ്പുഴ, ഹഫീർ പാനൂർ, അജിത്ത് കണ്ണൂർ, ഫിറോസ് തൃശ്ശൂർ . മൊബൈൽ നമ്പർ: 055 129 6012(നാദിർ കാപ്പാട്), 055 102 5611(മുനീർ കുമ്പള).

കൗൺസലിങ്ങിന് വിദഗ്ധ സംഘം

കോവിഡിനെ തുടർന്ന് വിഷാദമനുഭവിക്കുന്നവർക്കു കൗൺസലിങ് നൽകാൻ ദുബായ് കണ്ണൂർ ജില്ലാ കെഎംസിസി കമ്മിറ്റി പ്രത്യേക ഗ്രൂപ്പു രൂപീകരിച്ചിട്ടുണ്ട്. ഡോക്ടർമാർ, മനഃശാസ്ത്ര വിദഗ്ധർ, സന്നദ്ധ പ്രവർത്തകർ, കൗൺസലിങ് രംഗത്തെ പ്രഫഷണലുകൾ എന്നിവരുൾപ്പെടുന്നതാണ് സംഘം. കോവിഡ് –19 ബാധിച്ചവർ, ആശ്രിതർ, കൂടെ താമസിക്കുന്നവർ, മാനസിക സമ്മർദമോ കടുത്ത ഏകാന്തതയോ ബാധിച്ചവർ തുടങ്ങിയവർക്കെല്ലാം കൗൺസലിങ് ടീമിനെ ഏതു നേരത്തും വിളിക്കാം. ഡോ. പി. എ. റാഷിദ്, ഡോ. ഹസീബ്, ഡോ. ഹുമൈറ, ഡോ. ഷിഫാ മുഹമ്മദ് കുഞ്ഞി, ഡോ. സിനാൻ, ഡോ. സലീഷ്, ഡോ. ഷാനിദ് ഉസ്മാൻ, കൗൺസലിങ് രംഗത്തെ പ്രഫഷനലുകളായ ഷെറിൻ തോമസ്, നന്ദു അരവിന്ദ്, ആൻസി ബാബു തുടങ്ങിയവർ ഏതുസമയത്തും കർമനിരതരാകും. ഷൗക്കത്തലി മാതോടം,  എ.കെ. ഹർഷദ്, ദുബായ് കണ്ണൂർ ജില്ലാ കെഎംസിസി ജനറൽ സെക്രട്ടറി സൈനുദ്ദീൻ ചേലേരി, ഫൈസൽ മാഹി, തൻവീർ എടക്കാട് എന്നിവർ കൗൺസലിങ് സെന്ററിന് നേതൃത്വം നൽകുന്നു. രോഗികളുടെ അവസ്ഥയനുസരിച്ച് ഡോക്ടറുമായോ മനഃശാസ്ത്രജ്ഞരുമായോ സംവദിക്കാനുള്ള സൂമിങ് സൗകര്യം കൂടി ഒരുക്കിയതായി കോഒാർഡിനേറ്റർ റഹ്ദാദ്  മൂഴിക്കര അറിയിച്ചു. യുഎഇയിലുള്ള ആർക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. ഫോൺ: +971 55 305 1143/ +971 55 928 9617/+971 55 9007923/+971 52 745 6194/+971 55 700 9575.

മരുന്നുകൾ സംഭരിക്കാൻ ഷാർജ ഇന്ത്യ അസോസിയേഷൻ

ഷാർജ ∙ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും മറ്റു സഹായ പ്രവർത്തനങ്ങളിലും സജീവമായി ഷാർജ ഇന്ത്യൻ അസോസിയേഷൻ. 150 അംഗ പ്രത്യേക സംഘത്തിനു പുറമേ ഹെൽപ് ഡെസ്കിൽ നാലു ഹെൽപ് ലൈനുകളും പ്രവർത്തിക്കുന്നു. രാവിലെ 9 മുതൽ രാത്രി പത്തുവരെ ഇവ പ്രവർത്തിക്കും. ദുബായിലെ ചില പ്രദേശങ്ങൾ, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ തുടങ്ങിയ സ്ഥലങ്ങളിലെ ലേബർ ക്യാംപുകളിലടക്കം ഭക്ഷണക്കിറ്റ് വിതരണം ചെയ്യുന്നുണ്ടെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി ജോൺസൺ പറഞ്ഞു. ക്വാറന്റീനായി 300 കിടക്കകളുള്ള സംവിധാനം ഒരുക്കിയെടുക്കാനാണ് അടിയന്തരമായി ശ്രദ്ധിക്കുന്നത്. രക്തസമ്മർദ്ദം, ഷുഗർ തുടങ്ങിയവയ്ക്കുള്ള അവശ്യമരുന്നുകളും വിതരണം ചെയ്യും.ഹെൽപ് ലൈൻ-0523431595(വിനീത),0543911211(നിമിഷ),0589172968(ഷമീന),0524328697(സുബി).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com