ADVERTISEMENT

ദോഹ∙ ഖത്തറില്‍ കോവിഡ്-19 മരണം 16 ആയി. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന 62 കാരനായ പ്രവാസിയാണ് ഇന്നു മരണമടഞ്ഞതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 

വിട്ടുമാറാത്ത മറ്റ് രോഗങ്ങള്‍ കൂടിയുള്ള വ്യക്തിയാണു മരിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കോവിഡ്-19 ബാധിച്ച് ആശുപത്രികളിലെ തീവ്ര പരിചരണ വിഭാഗത്തില്‍ 172 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. അതേസമയം കോവിഡ്-19 ബാധിതരുടെ എണ്ണം 37,097 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,255 പേരില്‍ നടത്തിയ പരിശോധനയില്‍ 1,491 പേര്‍ക്ക് കൂടിയാണ് രോഗം സ്ഥിരീകരിച്ചത്. 

സുഖം പ്രാപിച്ചവരുടെ എണ്ണം 6,600 ആയി ഉയര്‍ന്നിട്ടുണ്ട്. ചികിത്സയിലുള്ളവരുടെ എണ്ണം 30,481 ആണ്. രാജ്യത്ത് ഇതുവരെ കോവിഡ് പരിശോധനക്ക് വിധേയമാകുന്നവരുടെ എണ്ണവും  1,70,437 ആയി ഉയര്‍ന്നു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com