ADVERTISEMENT

ദോഹ∙ അടുത്ത രണ്ടാഴ്ചക്കുള്ളില്‍ ആശുപത്രികളില്‍ കോവിഡ്-19 രോഗികള്‍ക്കായുള്ള കിടക്കകളുടെ എണ്ണം 3,500 ആക്കി വര്‍ധിപ്പിക്കുമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ (എച്ച്എംസി).വരും ദിവസങ്ങളില്‍ കോവിഡ്-19 ചികിത്സാ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന ആശുപത്രികളുടെ ശേഷി വര്‍ധിപ്പിച്ച് കൂടുതല്‍ കിടക്കകള്‍ സജ്ജമാക്കും. ആശുപത്രി ചികിത്സ അനിവാര്യമായിട്ടുള്ള കോവിഡ്-19 രോഗികള്‍ക്ക് നിലവില്‍ കിടക്കകളുടെ കാര്യത്തില്‍ ക്ഷാമമില്ലെന്നും അപകട നിയന്ത്രണത്തിനായുള്ള ഹെല്‍ത് സിസ്റ്റം കമ്മിറ്റി ചെയര്‍മാന്‍ ഡോ.സാദ് അല്‍ കാബി വെളിപ്പെടുത്തി. 

എച്ച്എംസിയുടെ കോവിഡ് ചികിത്സാ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന ആശുപത്രികളിലെ  തീവ്ര പരിചരണ വിഭാഗങ്ങളിലായി ഏകദേശം 400 ഓളം കിടക്കകളാണുള്ളതെന്ന് ഐസിയു ആക്ടിങ് ചെയര്‍മാന്‍ ഡോ.അഹമ്മദ് അല്‍മുഹമ്മദ് പറഞ്ഞു. നിലവിലെ ശേഷി 700 ആയി ഉയര്‍ത്താനും കഴിയും. 

നിലവില്‍ എച്ച്എംസിയുടെ കീഴിലെ കമ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍, ഹസം മുബൈരീഖ് ജനറല്‍ ആശുപത്രി, ക്യൂബന്‍ ആശുപത്രി, റാസ്‌ലഫാന്‍, മിസൈദ്, ഷഹാനിയ, ലിബ്‌സീര്‍ ആശുപത്രികളിലും വ്യവസായിക മേഖലയിലെ ഫീല്‍ഡ് ആശുപത്രിയിലുമാണ് കോവിഡ്-19 രോഗികളെ ചികിത്സിക്കുന്നത്. രാജ്യത്തെ മുഴുവന്‍ ജനങ്ങളും വൈറസ് പ്രതിരോധത്തില്‍ പങ്കാളികളാകണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ഈദ് ആഘോഷങ്ങള്‍ പരമാവധി ഒഴിവാക്കുകയും സാമൂഹിക അകലം ഉറപ്പാക്കുകയും വേണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com