ADVERTISEMENT

റിയാദ് ∙ സൗദിയിൽ കർഫ്യു സമയത്ത് പുറത്തിറങ്ങാൻ നിലവിലെ പാസ് പുതുക്കണമെന്ന് സൗദി നഗര ഗ്രാമ വികസന മന്ത്രാലയം അറിയിച്ചു. കർഫ്യു സമയത്തെ സേവനങ്ങൾ അനായാസമാക്കുന്നതിന് അടുത്തായി പുറത്തിറക്കിയ തവക്കൽനാ എന്ന മൊബൈൽ ആപ്പ് വഴി ബന്ധിപ്പിക്കാനാണിത്. സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയാണ് തയാറാക്കിയ ആപ്പ് പ്രകാരം വ്യാജ അനുമതി പത്രങ്ങൾ നിയന്ത്രിക്കാനാകുമെന്നാണ് അധികൃതർ കണക്ക് കൂട്ടുന്നത്.

കർഫ്യു സമയത്ത് പുറത്തിറങ്ങാനുള്ള അനുമതിക്കായി ഈ ആപ്ലിക്കേഷനിൽ പുതുതായി റജിസ്റ്റർ ചെയ്യാനോ നിലവിലെ അനുമതി പത്രം (തസ്‌രീഹ്) പുതുക്കാനോ ആപ്പിൽ സൗകര്യമുണ്ട്. സ്ഥാപനയുടമകൾ നഗര വികസന മന്ത്രാലയത്തിന്റെ ബലദീ പോർട്ടലിൽ വിവരങ്ങൾ നൽകിയാൽ പാസ് പുതുക്കാൻ കഴിയും. സുരക്ഷാ ഉദ്യോഗസ്ഥരുടെ കൈവശമുള്ള 'മൈദാൻ' ആപ്പിൽ ഇങ്ങനെ നേടുന്ന പാസിന്റെ സാധുത റീഡ് ചെയ്ത് പരിശോധിക്കാനാകും.  സർക്കാർ മേഖലക്കും സ്വകാര്യ മേഖലക്കും ഉപയോഗിക്കാൻ തക്ക പാകത്തിലാണ് ഇത് സംവിധാനിച്ചിട്ടുള്ളത്.

തിരഞ്ഞെടുത്ത സർക്കാർ സ്ഥാപനങ്ങൾക്കും കർഫ്യുവിൽ നിന്ന് നേരത്തെ ഇളവ് അനുവദിച്ച സ്വകാര്യ മേഖലക്കുമാണ് ആപ്പ് ഉപകരിക്കുക. കൂടാതെ മെഡിക്കൽ, കൊറിയർ സേവനങ്ങൾക്കായി സ്വകാര്യ വ്യക്തികൾക്കും 'തവക്കൽനാ' വഴി ഇ-അനുമതി പത്രം ലഭിക്കും. മെഡിക്കൽ അപ്പോയിന്റ്‌മെന്റുകളും ഡെലിവറി ആവശ്യങ്ങൾക്കും കർഫ്യൂ കാലയളവിൽ അവരുടെ സേവനം സുഗമമാക്കുന്നതിന് ആവശ്യമായ അനുമതികൾ നേടാൻ പ്രാപ്തരാക്കുന്നതിനു പുറമേ സൗദി അറേബ്യയിലെ അണുബാധകളുടെ എണ്ണം സംബന്ധിച്ച് തത്സമയവും നേരിട്ടുള്ള വിവരങ്ങളും നൽകി കോവിഡ്-19 നെ പ്രതിരോധിക്കാൻ ലക്ഷ്യമിട്ടുള്ള ഏറ്റവും പുതിയ സർക്കാർ ശ്രമങ്ങളിലൊന്നാണ് ആരോഗ്യ മന്ത്രാലയം അംഗീകരിച്ച തവക്കൽനാ ആപ്പെന്ന് അധികൃതർ വ്യക്തമാക്കി. ആപ്പിളിലും, ആൻഡ്രോയ്ഡിലും ഇത് ലഭ്യമാണ്. പുതിയ പാസുകൾ എടുക്കാനും നിലവിലുള്ളവ പുതുക്കാനും ഇനി ബാലദിയ ഓഫീസുകളിൽ നേരിട്ട് പോകേണ്ടതില്ല. ശവ്വാൽ നാലുവരെ സൗദിയിൽ സമ്പൂർണ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.

English Summary: Renew pass to go out during curfew in Saudi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com