ADVERTISEMENT

ദോഹ ∙ ഖത്തറില്‍ ചെറിയ പെരുന്നാള്‍ ഞായറാഴ്ച. ഔഖാഫ് ഇസ്‌ലാമിക് കാര്യ മന്ത്രാലയത്തിലെ മാസപ്പിറ നിരീക്ഷണ സമിതിയാണ് പെരുന്നാള്‍ ദിനം പ്രഖ്യാപിച്ചത്.

വൈകിട്ട് മഗ്‌രിബ് പ്രാര്‍ത്ഥനക്ക് ശേഷം സമിതി ചെയര്‍മാന്‍ ഷെയ്ഖ് ഡോ.തഖില്‍ അല്‍ ഷമ്മാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രഖ്യാപനം. വെള്ളിയാഴ്ച മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടര്‍ന്ന് ശനിയാഴ്ച റമസാന്‍ മുപ്പത് പൂര്‍ത്തിയാക്കി കൊണ്ടാണ് ഞായറാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.

English Summary: Eid al-Fitr on sunday in Qatar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com