റാസൽഖൈമ ∙ കോവിഡ് പ്രതിസന്ധിയിൽപ്പെട്ട് വലയുന്നവർക്ക് ഇന്ത്യൻ റിലീഫ് കമ്മിറ്റി ഫുഡ് കിറ്റ് വിതരണം ചെയ്തു. ഒരു മാസത്തേക്ക് വീട്ടാവശ്യത്തിനുള്ള സാധനങ്ങൾ അടങ്ങിയ കിറ്റാണ് വിതരണം ചെയ്യുന്നത്.
ഇവർക്കൊപ്പം എകെഎംജി (ഓൾ കേരള മെഡിക്കൽ അണ്ടർ ഗ്രാജുവേറ്റ്) പ്രവർത്തകരും സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായി.
ആവശ്യക്കാർക്ക് ടെലി മെഡിസിൻ സേവനവും നൽകുന്നുണ്ടെന്ന് ഡോ.നിഷാം നൂറുദ്ദീൻ(പ്രസി), സുമേഷ് മഠത്തിൽ(സെക്ര),ഡോ.മാത്യു(ട്രഷ), ഡോ.ചെറിയാൻ തോമസ്(എക്സി.),പദ്മരാജ് എന്നിവർ അറിയിച്ചു. ടെലിമെഡിസിൻ ഫോൺ: 072282448.