ADVERTISEMENT

അബുദാബി∙ കരുതലിന്‍റേയും സ്നേഹത്തിന്‍റേയും രുചിക്കൂട്ടിൽ ഇശൽ ബാൻഡ് അബുദാബിയുടെ ഇഫ്താർ കിറ്റ് വിതരണം 10,000 കവിഞ്ഞു. മലയാളികളുടെ പാത പിന്തുടർന്ന് വിദേശികളും സ്വന്തം വീടുകളിൽ പാചകം ചെയ്ത ഭക്ഷണമെത്തിച്ച് ഇശൽ ബാൻഡിന്റെ സദുദ്യമത്തിൽ പങ്കാളികളികളായി. ഇഫ്താർ ഒരുക്കാൻ വിവിധ സമുദായക്കാരും രാജ്യക്കാരും മത്സരിക്കുന്ന കാഴ്ചയാണ് ഇശൽ ബാൻഡിന് പറയാനുള്ളത്.

മധ്യപ്രദേശ് സ്വദേശിനി പ്രത്യക്ഷയും ഭർത്താവ് അരുണും ചേർന്ന് ഇന്ന് 25 പേർക്കുള്ള ഭക്ഷണമാണ്‌ തയാറാക്കി നൽകിയത്. അബുദാബി ഹംദാൻ സ്ട്രീറ്റിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശികളായ ഷിബുവും ഭാര്യ രേഖയും ചേർന്ന് 10 പേർക്കു വീതം ഭക്ഷണം എത്തിക്കുന്നുണ്ട്. രോഗികൾക്കും സമ്പർക്കത്തിലിരിക്കുന്നവർക്കും പുറമേ ജോലി ഇല്ലാത്തവർ, വീസാ കാലാവധി കഴിഞ്ഞവർ തുടങ്ങിയ വിവിധ പ്രയാസങ്ങൾ നേരിടുന്നവർക്കും ഇവർ ഭക്ഷണം നൽകിവരുന്നു.

അബുദാബിയിലെ വിവിധ റസ്റ്ററന്റുകളും ഇശൽബാൻഡുമായി സഹകരിക്കുന്നു. മഫ്‌റഖ്, അൽജാബർ, ബനിയാസ് ചൈനാ എന്നീ ക്യാംപുകളിൽ കഴിയുന്ന രോഗികൾക്കും ഭക്ഷണത്തിനു പുറമേ മരുന്നും നൽകിവരുന്നു. ഇശൽ ബാൻഡ് അബുദാബി മുഖ്യ രക്ഷാധികാരി ഹാരിസ് നാദാപുരം, ചെയർമാൻ റഫീക്ക്‌ ഹൈദ്രോസ്, ഉപദേശക സമിതി അംഗം മഹ്‌റൂഫ് കണ്ണൂർ, ഇവന്റ് കോഓർഡിനേറ്റർ ഇഖ്‌ബാൽ ലത്തീഫ്, ജനറൽ കൺവീനർ അബ്ദുല്ല ഷാജി, എക്സിക്യൂട്ടീവ് അംഗങ്ങളായ സാദിഖ് കല്ലട, നിയാസ് നുജൂം, സലീത്ത്‌ രാമന്തളി, നിഷാൻ അബ്ദുൽ അസീസ്, അൻസർ വെഞ്ഞാറമൂട്‌, ഷഹീർ ഹംസ, സന്തോഷ് കണ്ണൂർ, സുനീഷ് കുമാർ, സമീർ മീനേടത്ത്, അബ്ദുൽ അസീസ് ചെമ്മണൂർ, സിയാദ് അബ്ദുൽ അസീസ്, സാബിർ മാടായി, ഫിറോസ് ഖാൻ, കമറുദ്ദീൻ നീണ്ടൂർ, ഷഫീഖ് പഴഞ്ഞി എന്നിവരാണ് നേതൃത്വം നൽകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com