ADVERTISEMENT

ദോഹ∙ഖത്തറിലെ ഇമാം മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് പള്ളിയില്‍ ചെറിയ പെരുന്നാള്‍ നമസ്‌കാരം നടക്കുമെന്ന് ഔഖാഫ് ഇസ്‌ലാമിക് കാര്യ മന്ത്രാലയം. ഇമാമും ജീവനക്കാരും ഉള്‍പ്പെടെ 40 പേര്‍ക്ക് മാത്രമാണ് പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുക്കാന്‍ അനുമതി. സാമൂഹിക അകലം പാലിച്ചു കൊണ്ടായിരിക്കും നമസ്‌കാരം നടക്കുക. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്തെ മറ്റെല്ലാ പള്ളികളും അടച്ചിട്ടിരിക്കുകയാണ്. ജനങ്ങളുടെ ആരോഗ്യം സുരക്ഷിതമായതിന് ശേഷമേ അടച്ചിട്ടിരിക്കുന്ന പള്ളികള്‍ തുറക്കുകയുള്ളുവെന്നും ഔഖാഫ് വ്യക്തമാക്കി. 

രാജ്യത്തെ വലിയ പള്ളി എന്നറിയപ്പെടുന്ന ഇമാം മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് പള്ളിയില്‍ മാത്രമാണ് റമസാന്‍ വ്രതാരംഭം മുതല്‍ക്ക് സായാഹ്‌ന പ്രാര്‍ത്ഥനകള്‍, തറാവീഹ്, ഖിയാം പ്രാര്‍ത്ഥനകളുള്ളത്. ഇമാമിനും പള്ളിയിലെ നാല് ജീവനക്കാര്‍ക്കും മാത്രമാണ് ഈ പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളത്. 

പെരുന്നാള്‍ നമസ്‌കാരവും ഖുത്തുബയും പ്രാദേശിക ടെലിവിഷന്‍ ചാനലുകള്‍,റേഡിയോകള്‍ എന്നിവ വഴി വിശ്വാസികളിലേക്ക് തല്‍സമയ സംപ്രേഷണം നടത്തും. ഇമാമിനെ അനുകരിക്കുന്നത് അനുവദനീയമല്ലെന്ന് ഉറപ്പാക്കി കൊണ്ടാണ് തല്‍സമയ സംപ്രേഷണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com