ADVERTISEMENT

അബുദാബി∙ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയിൽ 50% ശതമാനം വരെ ഇളവ് നൽകിയതായി അബുദാബി പൊലീസ് അറിയിച്ചു. ജൂൺ 22നകം അടയ്ക്കുന്നവർക്കു മാത്രമാണ് ഇത്രയും കിഴിവ് ലഭിക്കുക.

നിയമലംഘനം രേഖപ്പെടുത്തി 60 ദിവസത്തിനകം പിഴ അടയ്ക്കുന്നവർക്ക് 35 ശതമാനവും 60 ദിവസത്തിനു ശേഷം ഒരു വർഷത്തിനകം അടയ്ക്കുന്നവർക്ക് 25ശതമാനവും ഇളവുണ്ട്.

എന്നാൽ ഗുരുതരമായ നിയമലംഘനങ്ങൾക്കുള്ള പിഴയിൽ ഇളവില്ല. ഗതാഗത നിയമം പാലിച്ച് വാഹനമോടിച്ച് പിഴയിൽനിന്ന് ഒഴിവാകണമെന്ന് പൊലീസ് അഭ്യർഥിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com