ADVERTISEMENT

മനാമ ∙ ജോലി സംബന്ധമായോ ആരോഗ്യ കാരണങ്ങളാലോ നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന നൂറ് പേർക്ക് ആദ്യ ഘട്ടത്തിൽ വിമാനടിക്കറ്റ് നൽകുമെന്ന് ആർ.പി. ഗ്രൂപ്പ് ചെയർമാൻ ഡോ.ബി.രവി പിള്ള. ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്‍റ് പി.വി.രാധാകൃഷ്ണപിള്ളെയെയാണ് ഈ വിവരം അറിയിച്ചത്.

ഇതിന്റെ ആദ്യ വിതരണവും നടത്തി. നോർക്ക ഏകോപന സമിതിയും ബഹ്റൈൻ കേരള സമാജവും ചേർന്നു നടത്തുന്ന സന്നദ്ധ പ്രവർത്തനങ്ങൾക്ക് രവിപിള്ള എല്ലാ പിന്തുണയും അറിയിച്ചു. കോവിഡ് മേഖലകളിൽ ആർപി ഗ്രൂപ്പ് നടത്തുന്ന പ്രവർത്തനങ്ങളെ ബികെഎസ് പ്രസിഡന്‍റും സെക്രട്ടറി വർഗീസ് കാരയ്ക്കലും അഭിനന്ദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com