ADVERTISEMENT

ദുബായ് ∙ കോവിഡ്–19 ബാധിച്ച് ഇന്നലെ ദുബായിൽ 2 മലയാളികൾ കൂടി മരിച്ചു. അമ്പലപ്പുഴ വണ്ടാനം വഞ്ചിക്കൽ മാതാ നിലയത്തിൽ ജോബ് -സി ജെ മേരിക്കുട്ടി ദമ്പതികളുടെ മകൻ ജോഫി.ബി.ജോബ്(40), കാസർകോട് ഉടുമ്പുന്തല ഒറ്റത്തൈയ്യിൽ സുനീറ മൻസിലിൽ ഒ.ടി.മുഹമ്മദ് അസ്‌ലം (32) എന്നിവരാണ് മരിച്ചത്.   

ASLAM-uae-ceath2

 

ജോഫി ദുബായിൽ സ്വകാര്യ കമ്പനി ജീവനക്കാരനാണ്. ഭാര്യ വിനു.

 

എം.കെ.അബ്ദുല്ലയാണ് അസ്‌ലമിന്റെ പിതാവ്. മാതാവ്: അധ്യാപികയായ റസിയ.  ഭാര്യ :ഷഹനാസ്. മകൻ: സലാഹ്. സഹോദരങ്ങൾ: ഒ.ടി..തസ് ലീമ, ഒ.ടി.ഖദീജ. 

 

 

യുഎഇയിൽ കോവിഡ് ബാധിച്ച് 4 പേർ കൂടി ഇന്നലെ മരിച്ചു. മരണ സംഖ്യ 237. പുതുതായി 894 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 26,898 ആയി ഉയർന്നു.  946 പേർ കൂടി രോഗ മുക്തി നേടിയതടക്കം 12,755 പേർ രോഗം മാറി ആശുപത്രി വിട്ടു.

 

രോഗബാധിതർ 26,898

 

സുഖപ്പെട്ടവർ 12,755

 

മരണം 237

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com