ADVERTISEMENT

ദുബായ് ∙ വന്ദേ ഭാരത് മിഷന്റെ ഭാഗമായി യുഎഇയിൽ നിന്ന് ഇന്ത്യയിലേയ്ക്കുള്ള പ്രത്യേക വിമാന സർവീസിന്റെ മൂന്നാം ഘട്ട ഷെഡ്യൂൾ പ്രഖ്യാപിച്ചു. ഇൗ മാസം 26നും 27നുമുള്ള വിമാനങ്ങളുടെ വിവരമാണ് പുറത്തുവിട്ടത്. കേരളത്തിലെ നാല് രാജ്യാന്തര വിമാനത്താവങ്ങളിലേയ്ക്ക് ദുബായ്, അബുദാബി രാജ്യാന്തര വിമാനത്താവളങ്ങളിൽ നിന്ന് 9 വിമാനങ്ങളാണ് പറക്കുക.

ഗർഭിണികൾ, വയോജനങ്ങൾ, ദുരിതമനുഭവിക്കുന്ന തൊഴിലാളികൾ, സന്ദർശക വീസയില്‍ വന്ന് കുടുങ്ങിയവർ തുടങ്ങിയവർക്കായിരിക്കും ഇൗ വിമാനങ്ങളിലും ആദ്യ പരിഗണന. നേരത്തെ ഇന്ത്യൻ എംബസിയുടെ വെബ്സൈറ്റിൽ പേര് റജിസ്റ്റർ ചെയ്തവർക്കാണ് യാത്രയ്ക്ക് അവസരം ലഭിക്കുക. ഇവരെ ഇന്ത്യൻ എംബസി, ഇന്ത്യൻ കോൺസുലേറ്റിൽ നിന്ന് വിവരം അറിയിക്കും.

ഇൗ മാസം 26ന് ഉച്ചയ്ക്ക് 12.50ന് ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കണ്ണൂരിലേയ്ക്കാണ് ആദ്യത്തെ െഎഎക്സ് 1746 വിമാനം പറക്കുക. അന്നു തന്നെ ഉച്ചയ്ക്ക് 1.20ന് അബുദാബിയിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് െഎഎക്സ് 1348, ഉച്ചയ്ക്ക് 1.50ന് ദുബായിൽ നിന്ന് കൊച്ചിയിലേയ്ക്ക്  െഎഎക്സ് 1540, ഉച്ചയ്ക്കു ശേഷം 3.20ന് അബുദാബിയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് െഎഎക്സ് 1538, ഇതേസമയത്ത് തന്നെ ദുബായിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് െഎഎക്സ് 1344, വൈകിട്ട് 5.20ന് ദുബായിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് െഎഎക്സ് 1540, വൈകിട്ട് 5.30ന് അബുദാബിയിൽ നിന്ന് കണ്ണൂരിലേയ്ക്ക് െഎഎക്സ് 1716 വിമാനങ്ങൾ ദുരിതമനുഭവിക്കുന്ന മലയാളികളെയും കൊണ്ടു യാത്രയാകും. 

ഇൗ മാസം 27ന് യുഎഇയിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങൾ:

∙ ഉച്ചയ്ക്ക് 12.20ന് അബുദാബിയിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് െഎഎക്സ് 1348

∙ ഉച്ചയ്ക്ക് 1.50ന് അബുദാബിയിൽ നിന്ന് കൊച്ചിയിലേയ്ക്ക് െഎഎക്സ് 1452.

English Summary: Vande Bharat Mission 3rd phase flight from UAE schedule published

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com