ADVERTISEMENT

ദുബായ്∙  കോവിഡ് നിയമലംഘകരെ കണ്ടെത്താൻ 500 പട്രോളിങ് സംഘങ്ങളെ നിയോഗിച്ചതായി പൊലീസ്. റഡാറുകളും ക്യാമറകളുമുള്ള ഹൈടെക് വാഹനങ്ങളിലാണ് പട്രോളിങ്. വിവിധ മേഖലകളിൽ 63 ചെക്പോയിന്റുകളും സജ്ജമാക്കി.

 

നിയമലംഘകരെ കണ്ടെത്താൻ നിരീക്ഷണം ശക്തമാക്കിയതായി ദുബായ് പൊലീസ് മേധാവി ലഫ്.ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി പറഞ്ഞു. പിഴയടക്കമുള്ള നടപടികൾ സ്വീകരിക്കും. പെരുന്നാൾ ആഘോഷത്തിലും നിയന്ത്രണം പാലിക്കണമെന്നു പറഞ്ഞു. 

 

'പൊലീസിൽ' ചേരാം

കോവിഡ് ബോധവൽകരണത്തിന് വൊളന്റിയർമാരാകാൻ വിദേശികളടക്കമുള്ളവർക്ക് അവസരം. 'ദുബായ് പൊലീസ് ബൈക്കർ' സംഘത്തിൽ ചേരാൻ സന്നദ്ധത അറിയിച്ച് 21 രാജ്യങ്ങളിൽ നിന്നുള്ള 5,300 പേരുടെ അപേക്ഷ ലഭിച്ചു. കോവിഡ് മുൻകരുതലുകളെക്കുറിച്ച് തൊഴിലാളികൾക്കും മറ്റും ബോധവൽകരണം നൽകാനാണ് ഇവരെ വിനിയോഗിക്കുക. ലേബർ ക്യാംപുകളിലെയടക്കം സുരക്ഷിതത്വം ഉറപ്പാക്കാനും നടപടിയെടുത്തു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com