ADVERTISEMENT

ദുബായ് ∙ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി നിർമാണ മേഖലകളിലും തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിലും ശുചീകരണ പ്രവർത്തനങ്ങളും അണുനശീകരണവും ഊർജിതമാക്കി. തൊഴിലാളികളെ തൊഴിലിടങ്ങളിൽ കൊണ്ടുപോകുമ്പോഴും കൊണ്ടുവരുമ്പോഴും സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കണം. വാഹനങ്ങളിലും പ്രത്യേക ക്രമീകരണം ഏർപ്പെടുത്തണം. നിയമലംഘനങ്ങൾ പിടികൂടിയാൽ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി. 

രാജ്യത്തെ വ്യവസായ മേഖലകളിൽ വൈകിട്ട് 6 മുതൽ രാവിലെ 6 വരെയാണ് അണുനശീകരണം. മറ്റിടങ്ങളിൽ രാത്രി 8നാണ് തുടങ്ങുക. 

 

തൊഴിലുടമകൾക്കുള്ള നിർദേശങ്ങൾ

  •  തൊഴിലാളികളെ തൊഴിലടങ്ങൾക്കു പുറത്തു പോകാൻ അനുവദിക്കില്ല. 
  •  മാസ്കും ഗ്ലൗസും സ്റ്റെറിലൈസറുകളും നിർബന്ധം. ശരീരോഷ്മാവ് പരിശോധിക്കണം.  കൂട്ടംചേരാൻ പാടില്ല. 
  •  മാലിന്യങ്ങൾ നിക്ഷേപിക്കാൻ പ്രത്യേക കണ്ടെയ്നറുകൾ സ്ഥാപിക്കണം. 
  •  തൊഴിലാളികളുടെ ഭക്ഷണത്തിനും വിശ്രമത്തിനും കൃത്യമായ സമയക്രമം നിശ്ചയിക്കണം. അണുബാധയിൽ നിന്നു സംരക്ഷണം നൽകുന്ന പ്രത്യേക വേഷം നൽകണം. 
  •  ഡിസ്പോസബിൾ പ്ലേറ്റുകളും കപ്പുകളും നൽകണം. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com