ADVERTISEMENT

ദുബായ്∙ലോക് ഡൗൺ കാരണം പെരുന്നാളിന് നഗരത്തിൽ ചുറ്റിക്കറങ്ങി ആഘോഷിക്കാൻ പറ്റില്ലെന്നതിൽ വിഷമിക്കാൻ വരട്ടെ, ഇപ്രാവശ്യം വീഡിയോയിലൂടെ ഈദ് ഇൻ ദുബായ് തത്സമയ പരിപാടികൾ കാണാൻ ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റിട്ടെയിൽ എസ്റ്റാബ്ലിഷ്മെൻ്റ് അവസരമൊരുക്കിയിരിക്കുന്നു. പെരുന്നാൾ ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന പരിപാടികളാണ് വീട്ടിലിരുന്ന് ആസ്വദിക്കാനാകുക.

ദുബായിൽ നിന്ന് തത്സമയം

വിനോദം, സംവാദം, ഫിറ്റ്നസ്, ഫൂ‍ഡ്, തത്സമയ സംഗീതം,  ഡിജെ സെറ്റ്സ്, കലാ സാംസ്കാരിക പരിപാട‌ികൾ, കോമഡി, പേൾ എഫ്എം ഷോ തുടങ്ങിയ ഒട്ടേറെ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. ദുബായിലെ മികച്ച കലാകാരന്മാരാണ് ഇതിന് പിന്നിൽ അണിനിരക്കുക. ഇതിനായി ദുബായ് കലൻഡറിൻ്റെ ഇൻസ്റ്റാഗ്രാം പേജ് കാത്തിരിക്കുക.

സാംസ്കാരിക പരിപാടി

ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സെന്‍റർ ഫോർ കൾചറൽ അണ്ടർസ്റ്റാൻഡിങ്(എസ്എംസിസിയു) മൂന്ന് തത്സമയ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. നാളെ(24)  എസ്എംസിസിയു ഡയറക്ടർ അബ്ദുല്ല അൽ സെർകൽ പെരുന്നാളിന്റെ മഹത്വത്തെക്കുറിച്ച് പ്രസംഗിക്കും. 25ന് പ്രോട്ടോകോൾ മാനേജർ അഹമദ് അല്‍ ജാഫ്‌ലയാണു പ്രസംഗിക്കുക. കൂടാതെ, സ്വദേശി സംരംഭകൻ മുഹമ്മദ് കാസിം പെരുന്നാളും അതിന്റെ പാരമ്പര്യവും എന്ന വിഷയത്തിലും പ്രസംഗിക്കും.

Vir-Das

വിർ ദാസിന്റെ കോമഡി

ഹാസ്യതാരം വിർ ദാസ് അവതരിപ്പിക്കുന്ന കോമഡി ഷോ ഇൗ മാസം 28നാണ് അരങ്ങേറുക. ഹഹഹ ഹബീബി എന്ന പേരിലുള്ള ഈ പരിപാടി വീട്ടിലിരുന്ന് ബോറഡിച്ചവർക്ക് ആശ്വാസമാകും.

Ali-sayed-Mina

അലി ആൻഡ് മിനാസ് ഈദ് സ്പെഷൽ

പ്രശസ്ത കോമഡി ജോഡികളായ അലി അൽ സായിദും മിനാ ലിസിയോൺ എന്നിവർ ഡുബോമഡി ഫെയ്സ് ബുക്ക് പേജിലാണ് പ്രത്യക്ഷപ്പെടുക. തമാശയും പാട്ടും സംഗീതവും നിറഞ്ഞ പരിപാടി നാളെ അരങ്ങേറും. പ്രായഭേദമന്യേ എല്ലാവർക്കും ആസ്വദിക്കാവുന്ന പരിപാടികളാണ് പെരുന്നാൾ ദിനങ്ങളിൽ അവതരിപ്പിക്കുകയെന്നും വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്ക്: visitdubai.com.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com