ADVERTISEMENT

ദോഹ∙ കാറിനുള്ളില്‍ കുട്ടികള്‍ ഉണ്ടെങ്കില്‍ അവരെയും യാത്രക്കാരായി കണക്കാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം.മന്ത്രാലയം പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല അല്‍ മൊഫ്ത ഖത്തര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വിശദീകരിച്ചത്. കുട്ടികളെയും യാത്രക്കാരായി തന്നെ പരിഗണിക്കുന്നതിനാല്‍ രണ്ട് പേരില്‍ കൂടുതല്‍ യാത്രക്കാരെ വാഹനത്തില്‍ കണ്ടാല്‍ നടപടി സ്വീകരിക്കും.  കോവിഡ്-19 വ്യാപനം തടയുന്നതിനായി സര്‍ക്കാരിനൊപ്പം സമൂഹത്തിലെ അംഗങ്ങള്‍ക്കും കൂട്ടായ ഉത്തരവാദിത്തമാണുള്ളതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. അത്യാവശ്യമെങ്കില്‍ മാത്രമേ കുട്ടികളുമായി പുറത്തു പോകാവൂ. നിലവിലും തുടര്‍ന്നും കുട്ടികളുമായി പുറത്തു പോകാതിരിക്കുന്നതാണ് ശരിയായ നിലപാടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

കോവിഡ്-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി കാറില്‍ രണ്ടില്‍ കൂടുതല്‍ യാത്രക്കാര്‍ പാടില്ലെന്ന മന്ത്രിസഭാ ഉത്തരവ് കഴിഞ്ഞ ദിവസമാണ് പ്രാബല്യത്തില്‍ വന്നത്. ടാക്‌സി, ലിമോസിന്‍, വീട്ടു ഡ്രൈവര്‍ ഓടിക്കുന്ന കാര്‍ എന്നിവയില്‍ മാത്രമാണ് പരമാവധി മൂന്ന് പേര്‍ക്ക് യാത്രാനുമതി. ഉത്തരവ് ലംഘിച്ചാല്‍ 1999 ലെ 17-ാം നമ്പര്‍ പകര്‍ച്ച വ്യാധി പ്രതിരോധ നിയമ പ്രകാരം പരമാവധി രണ്ട് ലക്ഷം റിയാല്‍ വരെ പിഴയും മൂന്ന് വര്‍ഷം വരെ തടവും അല്ലെങ്കില്‍ ഏതെങ്കിലും ഒരു ശിക്ഷയും അനുഭവിക്കേണ്ടി വരും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com