ADVERTISEMENT

തൃക്കരിപ്പൂർ ∙ ദുബായിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. സൗത്ത് തൃക്കരിപ്പൂർ വില്ലേജിലെ ഉടുമ്പുന്തല ഗവ. യുപി സ്കൂളിനു സമീപം താമസിക്കുന്ന ഒ.ടി.അസ്‌ലം (29) ആണ് മരിച്ചത്. 

കബറടക്കം നടത്തി. കാൽവേദനയും നീരും ബാധിച്ചതിനെ തുടർന്ന് രണ്ടാഴ്ച മുൻപാണ് ഖുസൈസ് ആസ്റ്റർ ആശുപത്രിയിൽ ചികിൽസയിലായത്. കഴിഞ്ഞദിവസം മരിച്ചു. എം.കെ.അബ്ദുല്ലയുടെയും പടന്ന ജിയുപി സ്കൂൾ അധ്യാപിക ഒ.ടി.റസിയയുടെയും മകനാണ്.

ഭാര്യ: ഷഹനാസ്, മകൻ: സലാഹ്, സഹോദരങ്ങൾ: ഒ.ടി.തസ്‌ലിമ, ഖദീജ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com