ADVERTISEMENT

ദുബായ്∙ വന്ദേ ഭാരത് മിഷന്റെ രണ്ടാം ഘട്ടത്തിലെ അവസാന ദിവസമായ ഇന്ന് (23) മൂന്ന് വിമാനങ്ങൾ കേരളത്തിലേയ്ക്ക് പറന്നു. ഉച്ചയ്ക്ക് 1.45ന് ദുബായിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് എയർ ഇന്ത്യാ എക്സ്പ്രസ്  െഎഎക്സ് 434 വിമാനം, 2.30ന് അബുദാബിയിൽ നിന്ന് കണ്ണൂരിലേയ്ക്കു എയർ ഇന്ത്യാ എക്സ്പ്രസ് െഎഎക്സ് 716 വിമാനം, 3.10ന് ദുബായിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് എയർ ഇന്ത്യാ എക്സ്പ്രസ് െഎഎക്സ് 344 വിമാനം എന്നിവയാണ് ദുരിതത്തിലായ നൂറുകണക്കിന് ഇന്ത്യക്കാരെയും കൊണ്ട് യാത്രയായത്. 

flights-to-kerala-from-uae

ഗർഭിണികൾ, അടിയന്തര ചികിത്സ വേണ്ട രോഗികൾ, വയോജനങ്ങൾ, ദുരിതമനുഭവിക്കുന്ന തൊഴിലാളികൾ, സന്ദർശക വീസയിൽ വന്നു കുടുങ്ങിയവർ, ജോലി നഷ്ടപ്പെട്ടവർ തുടങ്ങിയവരാണ് ഇന്നത്തെ വിമാനങ്ങളിൽ യാത്ര ചെയ്യുന്നു. ഇവരെയെല്ലാം വിമാനത്താവളത്തിൽ കോവിഡ് തെർമൽ പരിശോധനയ്ക്ക് വിധേയരാക്കി.

അതേസമയം, വന്ദേ ഭാരത് മിഷന്റെ മൂന്നാം ഘട്ട വിമാന സർവീസ് 2 ദിവസം ഇടവിട്ട് ഇൗ മാസം 26നാണ് യുഎഇയിൽ നിന്ന് കേരളത്തിലേയ്ക്ക് ആരംഭിക്കുക. ഉച്ചയ്ക്ക് 12.50ന് ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കണ്ണൂരിലേയ്ക്ക് ആദ്യത്തെ  െഎഎക്സ് 1746 വിമാനം പറക്കും. 

അന്നു തന്നെ ഉച്ചയ്ക്ക് 1.20ന് അബുദാബിയിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് െഎഎക്സ് 1348, ഉച്ചയ്ക്ക് 1.50ന് ദുബായിൽ നിന്ന് കൊച്ചിയിലേയ്ക്ക്  െഎഎക്സ് 1540, ഉച്ചയ്ക്ക് ശേഷം 3.20ന് അബുദാബിയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് െഎഎക്സ് 1538, ഇതേസമയത്ത് തന്നെ ദുബായിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് െഎഎക്സ് 1344, വൈകിട്ട് 5.20ന് ദുബായിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് െഎഎക്സ് 1540, വൈകിട്ട് 5.30ന് അബുദാബിയിൽ നിന്ന് കണ്ണൂരിലേയ്ക്ക്  െഎഎക്സ് 1716 വിമാനങ്ങൾ ദുരിതമനുഭവിക്കുന്ന മലയാളികളെയും കൊണ്ടു യാത്രയാകും. 

flights-to-kerala-from-uae3

ഈ മാസം 27ന് യുഎഇയിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങൾ:

 

ഉച്ചയ്ക്ക് 12.20ന് അബുദാബിയിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് െഎഎക്സ് 1348

ഉച്ചയ്ക്ക് 1.50ന് അബുദാബിയിൽ നിന്ന് കൊച്ചിയിലേയ്ക്ക് െഎഎക്സ് 1452.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com