ADVERTISEMENT

മസ്കത്ത് ∙ ഒമാനിൽ പൊതുസ്ഥലങ്ങളിലും വാണിജ്യ-വ്യാപാര കേന്ദ്രങ്ങളിലും മാസ്ക് ധരിച്ചില്ലെങ്കിൽ 20 റിയാൽ (3,900 രൂപയിലേറെ) പിഴ. വിവാഹ വിരുന്നുകളടക്കമുള്ള ഒത്തുചേരലുകൾ സംഘടിപ്പിക്കുന്നവർക്ക്  1,500 റിയാലും പങ്കെടുക്കുന്ന ഓരോരുത്തർക്കും 100 റിയാലും പിഴ ചുമത്തും.

 നിരീക്ഷണം കൂടുതൽ ഊർജിതമാക്കാനും നടപടികൾ കർശനമാക്കാനും കോവിഡ് പ്രതിരോധ നടപടികളുടെ ചുമതലയുള്ള പരമോന്നത സമിതി തീരുമാനിച്ചു. 

നിയമലംഘകർക്കു പിഴയ്ക്കു പുറമേ  മറ്റു നിയമനടപടികളും ഉണ്ടാകും. പൊലീസിന് സ്വകാര്യ സ്ഥാപനങ്ങളിലടക്കം പരിശോധന നടത്താൻ അനുവാദമുണ്ട്. 

പിഴ തുക കോവിഡ് പ്രതിരോധത്തിനുള്ള പ്രത്യേക ഫണ്ടിലേക്കു വകയിരുത്തുമെന്നും വ്യക്തമാക്കി. 

കുടുംബാംഗങ്ങളല്ലാത്ത അഞ്ചോ അതിലേറെയോ പേർ ഒത്തുകൂടിയാൽ നിയമലംഘനമായി കണക്കാക്കും. വ്യക്തികൾ തമ്മിൽ അകലം പാലിക്കാത്തതാണ് രോഗവ്യാപനത്തിനു കാരണം. 2 മീറ്റർ അകലം നിർബന്ധമായും പാലിക്കണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com