ADVERTISEMENT

ദോഹ ∙ ഖത്തറില്‍ രണ്ട് പേര്‍ കൂടി കോവിഡ് 19 ബാധിച്ച് മരണമടഞ്ഞു. ഇതോടെ മരണനിരക്ക് 23 ആയി ഉയര്‍ന്നു. 1,501 പേരില്‍ കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗസംഖ്യ 43,714 എത്തി. അതേസമയം സുഖം പ്രാപിച്ചവരുടെ എണ്ണം 9,170 ആണ്.

66 ഉം  53 ഉം വയസുള്ളവരാണ് മരണമടഞ്ഞതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. മരണമടഞ്ഞ ഇരുവരും തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. അതേസമയം പ്രവാസികളാണോ സ്വദേശികളാണോ മരണമടഞ്ഞതെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. മരണനിരക്കില്‍ പെട്ടെന്നുള്ള വര്‍ധന ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. മേയ് 19 വരെ മരണനിരക്ക് 15 ആയിരുന്നു. 20 മുതല്‍ക്കാണ് മരണനിരക്കില്‍ ഗണ്യമായ വര്‍ധന. 

34,521 പേരാണ് ചികിത്സയിലുള്ളത്. 3,349 പേരില്‍ നടത്തിയ പരിശോധനയിലാണ് 1,501 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 1,88,143 പേര്‍ക്ക് കോവിഡ് പരിശോധന നടത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com