ADVERTISEMENT

ഫുജൈറ ∙ തീപിടിച്ച വീട്ടിൽ നിന്ന് യുവാവിനെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. ശനിയാഴ്ച ഉച്ചയ്ക്ക് 12.20ന് ഫുജൈറയിലെ ബദിയ ഏരിയയിലാണ് സംഭവം. വീടിന്റെ കിടപ്പുമുറിയും ഇടനാഴിയും കത്തി നശിച്ചു.

വീട്ടിൽ അഗ്നിബാധയുണ്ടായ സമയം യുവാവ് അകത്തായിരുന്നു. കനത്ത പുക കാരണം ഇയാൾക്ക് പുറത്തിറങ്ങി രക്ഷപ്പെടാൻ സാധിച്ചില്ല. ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസും പൊലീസും അഗ്നിശമന സേനയും ചേർന്നാണ് ഇയാളെ രക്ഷപ്പെടുത്തിയത്. യുവാവിന് പ്രാഥമിക ചികിത്സ നൽകി. തീ പിന്നീട് നിയന്ത്രണ വിധേയമാക്കിയതായി അധികൃതർ പറഞ്ഞു. അഗ്നിബാധയുടെ കാരണം അന്വേഷിക്കുന്നു. ‌

വീടുകളിൽ ഫയർ ഡിറ്റക്ടേഴ്സും അലാറം സിസ്റ്റവും പ്രവർത്തന നിരതമാണെന്ന് എല്ലാവരും ഉറപ്പാക്കണമെന്ന് അധികൃതർ നിർദേശിച്ചു. എയർ കണ്ടീഷനർ, ഫാൻ, റഫ്രിജറേറ്റർ തുടങ്ങിയ വീട്ടുപകരണങ്ങൾ പെട്ടെന്നുള്ള അഗ്നിബാധയ്ക്ക് കാരണമാകുമെന്നും സൂക്ഷിക്കണമെന്നും അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com