ADVERTISEMENT

മസ്‌കത്ത് ∙ കോവിഡ് കാലത്ത് സമാഗതമായ ചെറിയ പെരുന്നാള്‍ ദിനത്തില്‍ പ്രവാസികള്‍ക്കിടയില്‍ ഭക്ഷണ വിതരണവുമായി ഐ സി എഫ്. ഒമാന്റെ വിവിധ ഭാഗങ്ങളിലായി ആയിരക്കണക്കിന് പ്രവാസികള്‍ക്കാണ് ഭക്ഷണം എത്തിച്ചു നല്‍കുന്നത്. ബാച്ചിലര്‍ മുറികളിലും കുടുംബമായി കഴിയുന്നവര്‍ക്കും ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്.

കോവിഡ് മഹാമാരിയെ തുടര്‍ന്ന് എല്ലാമേഖലയിലും പ്രയാസം അനുഭവിക്കുന്ന പ്രവാസികള്‍ക്കിടയില്‍ സാന്ത്വന പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്ന് ഐ സി എഫ് നാഷനല്‍ ഭാരവാഹികള്‍ വ്യക്തമാക്കി. തൊഴില്‍, വാണിജ്യ മേഖലയിലെ പ്രതിസന്ധി പ്രവാസികളെ സാമ്പത്തികമായി ഏറെ പ്രയാസപ്പെടുത്തുന്ന സാഹചര്യത്തില്‍ പെരുന്നാള്‍ ദിനത്തില്‍ വയറു നിറയെ പ്രവാസികളെ ഊട്ടുകയാണ് ലക്ഷ്യമെന്നും ഐ സി എഫ് അറിയിച്ചു.

നേരത്തെ പതിനായിരം പെരുന്നാള്‍ കിറ്റുകളും പെരുന്നാളിന് മുന്നോടിയായി ഐ സി എഫിന് കീഴില്‍ ഒമാനില്‍ വിതരണം ചെയ്തിരുന്നു. ഐ സി എഫ് സ്വഫ്‌വ സന്നദ്ധ സേവകരുടെ നേതൃത്വത്തിലാണ് സാന്ത്വന പ്രവര്‍ത്തനങ്ങള്‍. ഭക്ഷ്യ കിറ്റുകള്‍ക്ക് പുറമെ മെഡിക്കല്‍, ലീഗല്‍ ഹെല്‍പ്പുകള്‍ നാട്ടില്‍ പ്രതിസന്ധിയിലായ പ്രവാസികള്‍ക്കുള്ള സഹായങ്ങള്‍, നാട്ടിലേക്ക് യാത്ര തിരിക്കുന്നവര്‍ക്കായി എയര്‍പോര്‍ട്ടില്‍ ആവശ്യമായ സേവനങ്ങള്‍, കൗണ്‍സലിങ് എന്നിവയും ഐ സി എഫിന് കീഴില്‍ നടന്നു വരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com