ADVERTISEMENT

കുവൈത്ത് സിറ്റി ∙ വന്ദേ ഭാരത് രണ്ടാംഘട്ടത്തിന്റെ തുടർച്ചയായി കേരളത്തിലെ നാല് വിമാനത്താവളങ്ങളിലേക്കും വിമാന സർവീസ് ഉണ്ടാകും. 28ന് ആരംഭിച്ച് ജൂൺ 4വരെ നീണ്ടുനിൽക്കുന്ന ഷെഡ്യൂളിൽ ആണ് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്യ സർവീസ് ഉണ്ടാവുക.

പദ്ധതി ആരംഭിച്ചതിന് ശേഷം ഒന്നാംഘട്ടത്തിലും രണ്ടാംഘട്ടത്തിന്റെ ആദ്യഭാഗത്തിലുമായി കേരളത്തിൽ നാലു വിമാനത്താവളങ്ങളിലേക്കും ഓരോ സർവീസ് ഉണ്ടായിരുന്നു. 800 ഓളം പേരാണ് അതുവഴി കേരളത്തിൽ എത്തിയത്. രണ്ടാം ഘട്ടത്തിലും ഏകദേശം അത്രയും ആളുകൾക്ക് കേരളത്തിലേക്ക് യാത്ര ചെയ്യാനാകും. 

ജൂൺ ആദ്യവാരത്തോടെ ഇൻഡിഗോ വിമാനവും കേരളത്തിലേക്ക് ഉണ്ടാകും. 26 സർവീസുകളാണ് ഇൻഡിഗോ എയർലൈൻസിന് കുവൈത്തിൽ നിന്നുമുണ്ടാവുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com