ADVERTISEMENT

ദുബായ് ∙ യുഎഇയിലെ വിവിധ മേഖലകളിൽ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയ്ക്കു പിന്നിൽ ക്ലൗഡ് സീഡിങ് എന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. വിമാനങ്ങൾ ഉപയോഗിച്ച് മേഘങ്ങളിൽ രാസമിശ്രിതം വിതറി മഴ പെയ്യിക്കുകയായിരുന്നു.

വടക്കൻ മേഖലകളിലും ഉൾപ്രദേശങ്ങളിലും ശക്തമായ മഴ ലഭിച്ചതായി കാലാവസ്ഥാ നിരീക്ഷകൻ അഹമ്മദ് അൽ കമാലി പറഞ്ഞു. ചിലയിടങ്ങളിൽ വെള്ളക്കെട്ട് ഉണ്ടായി. മരങ്ങൾ കടപുഴകി. ക്ലൗഡ് സീഡിങ് സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുമെന്നും വ്യക്തമാക്കി.

ഒമാനിലെ ചില മേഖലകളിലും സാമാന്യം ശക്തമായ മഴ ലഭിച്ചു. ഹജ്ർ മലനിരകളോടു ചേർന്ന പ്രദേശങ്ങൾ, ദോഫാർ ഗവർണറേറ്റ് എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com