ADVERTISEMENT

ദുബായ് ∙ ജൂൺ 1 അർധരാത്രി മുതൽ പിറ്റേന്ന് പുലർച്ചെ 5 വരെ ദുബായിലെ വീസാ അന്വേഷണങ്ങൾക്കുള്ള ആമർ കാൾ സെന്ററുകൾ പ്രവർത്തിക്കില്ലെന്ന് ജിഡിആർഎഫ്എ ദുബായ് തലവൻ മേജർ ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മറി അറിയിച്ചു. സെന്ററിന്റെ പ്രവർത്തനം കൂടുതൽ വിപുലപ്പെടുത്തുന്നതിനുള്ള ഭാഗമായുള്ള  സൗകര്യങ്ങൾ  ഒരുക്കുന്നതിന്ന് വേണ്ടിയാണ് ഈ സമയത്ത് കേന്ദ്രത്തിന്റെ സേവനം നിർത്തിവയ്ക്കുന്നതെന്ന് വ്യക്തമാക്കി. amer@dnrd.ae എന്ന ഇമെയിൽ വിലാസത്തിലൂടെ അന്വേഷണങ്ങൾക്ക് ബന്ധപ്പെടാം 

മേജർ സാലിം ബിൻ അലി

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ താമസരേഖകളുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ ആശങ്കയകറ്റാൻ ദുബായ് താമസ കുടിയേറ്റവകുപ്പ്- ആമർ ഹാപ്പിനസ് കോൾസെന്ററിന്റെ പ്രവർത്തനങ്ങളും സേവനങ്ങളും കൂടുതൽ ഊർജിതമാക്കിയിരുന്നു. അതിൽ നിന്ന് കൂടുതൽ സേവന -സൗകര്യങ്ങൾ വരും ദിവസങ്ങളിൽ  ഉപയോക്താകൾക്ക് നൽകാൻ ഉദ്ദേശിച്ചാണ് സംവിധാനം കൂടുതൽ മെച്ചപ്പെടുത്തുന്നത്.

ജൂൺ 1 അർധരാത്രി മുതൽ പിറ്റേന്ന് പുലർച്ചെ 5 വരെ അമർ കാൾ സെന്റർ പ്രവർത്തിക്കില്ലെന്ന് പൊതുജനങ്ങളെ അറിയിച്ചു കൊണ്ട് ജിഡിആർഎഫ്എ ദുബായ് പുറത്തിറക്കിയ ബ്രോഷർ

24 മണിക്കൂറും സേവനങ്ങൾ ലഭ്യമാവുന്ന തരത്തിലാണ് ആമർ കോൾ കേന്ദ്രത്തിന്റെ പ്രവർത്തനം. പൊതുജനങ്ങളുടെ താമസ രേഖാ സംബന്ധമായ എല്ലാ അന്വേഷണങ്ങൾക്കും സംശയങ്ങൾക്കും ടോൾഫ്രീ നമ്പറായ 8005111 വിളിക്കണമെന്ന്  മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി അറിയിച്ചു.

ആമർ സ്വീകരിച്ചത് 2,11,136 കോളുകൾ

ഈവർഷം മാർച്ച് അവസാനത്തെ രണ്ട് ആഴ്ചയിൽ ആമർ കോൾ സെന്റർ സ്വീകരിച്ചത് 211,136 വിവര-അന്വേഷണ ഫോൺ കോളുകളായിരുന്നുവെന്ന് അമർ ഹാപ്പിനസ് കസ്റ്റമർ ഡിപ്പാർട്മെന്റ് തലവൻ മേജർ സാലിം ബിൻ അലി അറിയിച്ചു. അന്ന് ദിവസവും 11,000-ത്തിലധികം ഫോൺ വിളികളാണ് രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നും കേന്ദ്രം സ്വീകരിച്ചത്‌. ഇത് 82.86 ശതമാനം കാര്യക്ഷമത നിരക്കാണ് കാണിച്ചത്. 

ഇന്ത്യയിൽനിന്ന് അടക്കമുള്ള വിദേശരാജ്യങ്ങളിലെ ആളുകൾ +97143139999 എന്ന നമ്പറിലേക്കാണ് വീസാ അന്വേഷണങ്ങൾക്കായി വിളിക്കേണ്ടതെന്ന് അധിക്യതർ ഓർമിപ്പിച്ചു. യുഎഇയിൽനിന്നും മറ്റു രാജ്യങ്ങളിൽനിന്നുമുള്ള കോളുകൾക്ക് മറുപടിനൽകാൻ വിവിധ ഭാഷകളിൽ പരിശീലനം ലഭിച്ച ജീവനക്കാരാണ് ആമർ കേന്ദ്രത്തിൽ ജോലി ചെയ്യുന്നതെന്ന്  മേജർ സാലിം ബിൻ അലി പറഞ്ഞു. വിവരങ്ങൾക്ക്: http://www.gdrfad.gov.ae, GDRFA dubai (സ്മാർട് ആപ്ലിക്കേഷൻ).

English Summary: Amer Call Centre

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com