ADVERTISEMENT

ദുബായ് ∙ കോവിഡ് പശ്ചാത്തലത്തിലുണ്ടായ നിശ്ചലാവസ്ഥയെ തുടർന്ന് സാമ്പത്തിക രംഗം ഉണരുമ്പോൾ പൊതുജനങ്ങളും കമ്പനികളും സ്ഥാപനങ്ങളും ഉത്തരവാദിത്തം നിറവേറ്റാൻ ശ്രദ്ധിക്കണമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അൽ മക്തൂം ആഹ്വാനം ചെയ്തു. സർക്കാർ ഉദ്യോഗസ്ഥർ വീണ്ടും ഒാഫീസുകളിലെത്തിയ ആദ്യദിനമായ ഇന്ന് നടന്ന വെർച്വൽ മന്ത്രിസഭാ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

sheikh-mohammed-meeting

‘നമ്മൾ രണ്ടാം ഘട്ടം ആരംഭിക്കുകയാണ്. എല്ലാ കമ്പനികളും സ്ഥാപനങ്ങളും തങ്ങളുടെ ജീവനക്കാരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം കാണിക്കണം. ആരോഗ്യമാണ് നമുക്ക് ഏറ്റവും പ്രധാനം. അതേസമയം, സാമ്പത്തിക രംഗത്തെ തുടർച്ചയും നമ്മുടെ പ്രായോഗിക ലക്ഷ്യമാണ്. ജീവിതം മുന്നോട്ടുപോവുകയും ഉത്തരവാദിത്തങ്ങൾ നിറവേറ്റപ്പെടും. നമുക്ക് ലഭിച്ച അനുഭവങ്ങൾ നമ്മളെ കരുത്തരാക്കിയിരിക്കുന്നു. കൂടുതൽ വേഗം മുന്നോട്ടു കുതിക്കാനുള്ള പ്രചോദനവും ലഭിച്ചു. ഭാവിയെ നേരിടുക പുതിയ ആവേശത്തോടെയും ചിന്തകളോടെയുമായിരിക്കും. കൂടുതൽ ഉർജസ്വലതയോടെ സുഗമമായി പ്രവർത്തിക്കാൻ നമുക്ക് സാധിക്കും’ –ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി.

ഉദ്യോഗസ്ഥർ ഒാഫീസുകളിൽ തിരികെയെത്തുമ്പോൾ നടപടികളും സർക്കാരിന്റെ ഭാവിയിലെ പ്രവർത്തനങ്ങളും അദ്ദേഹം ചർച്ച ചെയ്തു. സ്മാർട് ജുഡീഷ്യൽ സേവനങ്ങൾ മെച്ചപ്പെടുത്താനും സാമൂഹിക സാംസ്ക്കാരിക രംഗത്തെ സമീപഭാവിയിലെ കാര്യങ്ങൾ പഠിക്കാനും രണ്ട് സംഘങ്ങളെ നിയോഗിച്ചതായി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com