ADVERTISEMENT

കുവൈത്ത് സിറ്റി∙ 20 ദിവസത്തിന് ശേഷം കുവൈത്ത് സമ്പൂർണ കർഫ്യുവിൽ നിന്ന് ഭാഗിക കർഫ്യുവിലേക്ക്. ഇന്ന് (ഞായർ) രാവിലെ തൊട്ട് സമ്പൂർണ കർഫ്യു ഒഴിവായി. പകരം വൈകിട്ട് 6 മുതൽ രാവിലെ 6 വരെയാണ് കർഫ്യു സമയം.

ലോക്ഡൗൺ നിലവിലുണ്ടായിരുന്ന ജലീബ് ഷുയൂഖ്,മഹ്ബൂല എന്നിവയ്ക്ക് പുറമെ ഫർവാനിയ,ഖൈത്താൻ, ഹവല്ലി, മൈദൻ ഹവല്ലി പ്രദേശങ്ങളിലും ലോക്ഡൗണ്‍ നിലവിൽ വന്നു. ലോക്ഡൗൺ നിലവിലുള്ള സ്ഥലങ്ങളിൽ ജം‌ഇയ്യകളും സൂപ്പർമാർക്കറ്റുകളും ഭക്ഷ്യവസ്തുക്കളുടെ വിൽ‌പനക്കായി രാത്രിയും പ്രവർത്തിക്കും. മറ്റിടങ്ങളിൽ രാവിലെ 6മുതൽ വൈകിട്ട് 5.30വരെയാകും പ്രവൃത്തി സമയം.

ഏത് പ്രദേശത്തായാലും സൂപ്പർ മാർക്കറ്റുകളിലും ജം‌ഇയ്യകളിലും പ്രവേശനത്തിന് വാണിജ്യമന്ത്രാലയത്തിൽനിന്നുള്ള ബാർകോഡ് സമ്പാദിക്കണം. ഒരാൾക്ക് ആഴ്ചയിൽ ഒരുതവണ മാത്രമേ ബാർകോഡ് ലഭ്യമാകൂ. കോവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായുള്ള  കർശന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിൻ‌റെ  ഒന്നാംഘട്ടമാണ് ഇന്ന് ആരംഭിച്ചിട്ടുള്ളത്. ഈ ഘട്ടം മൂന്നാഴ്ച നീണ്ടുനിൽക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com