ADVERTISEMENT

കുവൈത്ത് സിറ്റി∙ രാജ്യത്തെ 6 പ്രദേശങ്ങൾ ഇന്ന് (ഞായർ) ലോക്ഡൗണിൽ ആയതോടെ അത് ബാധിക്കുന്നത് ജനസംഖ്യയുടെ നാലിലൊന്നിനെ. ഹവല്ലി, ഫർവാനിയ, മഹ്ബൂല, ജലീബ് ഷുയൂഖ്, ഖൈത്താൻ, മൈദൻ ഹവല്ലി പ്രദേശങ്ങളാണ് മൂന്നാഴ്ചത്തേക്ക് ലോക്ഡൗൺ പരിധിയിലുള്ളത്.

രാജ്യത്തെ 4.420 ദശലക്ഷം ജനസംഖ്യയിൽ ഈ പ്രദേശങ്ങളിലായി ഏകദേശം 1.215 ദശലക്ഷം വിദേശികളും 4495 സ്വദേശികളും ഉൾപ്പെടും. ജലീബ് ഷുയൂഖിൽ 323000, ഫർവാനിയ 285000, ഖൈത്താൻ 187000 എന്നിങ്ങനെയാണ് ലോക്ഡൌൺ ബാധിക്കുന്ന ജനങ്ങളുടെ എണ്ണം.

ഹവല്ലിയിൽ 223000 വിദേശികളെയും 2031 സ്വദേശികളെയും മഹ്ബൂലയിൽ 196000 വിദേശികളെയും 2464 സ്വദേശികളെയുമാണ് ബാധിക്കുക. മൈദൻ ഹവല്ലിയിലെ കണക്കുകൾ ലഭ്യമല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com