ADVERTISEMENT

അബുദാബി ∙ യുഎഇയിൽ സ്കൂളുകൾ ഓഗസ്റ്റ് 30ന് തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അധ്യാപക, അനധ്യാപക ജീവനക്കാർ 23ന് ഹാജരാകണമെന്ന് വിദ്യാഭ്യാസ മന്ത്രി ഹുസൈൻ അലി അൽ ഹമ്മാദി പറഞ്ഞു. ക്ലാസുകൾ ഏതു രീതിയിലായിരിക്കണം എന്നതു സംബന്ധിച്ച് സ്കൂൾ അധികൃതരുമായി മന്ത്രാലയം ഓണ്‍ലൈൻ ചർച്ച നടത്തി അഭിപ്രായം ശേഖരിച്ചിരുന്നു.

സാമൂഹിക അകലം പാലിക്കേണ്ടതുകൊണ്ട് ഓൺലൈനിലും നേരിട്ടുമായി സമ്മിശ്ര ക്ലാസുകൾ നടത്താനാണ് ആലോചിക്കുന്നത്. അന്തിമ തീരുമാനം പിന്നീട് അറിയിക്കും. ഓഗസ്റ്റ് അവസാനമാകുമ്പോഴേക്കും കോവിഡ് നിയന്ത്രണത്തിൽ ഇളവ് വരുമെന്നാണ് കരുതുന്നത്. ഇതോടെ സാധാരണ നിലയിൽ സ്കൂളുകൾ പ്രവർത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. വിദ്യാഭ്യാസത്തിന് രാജ്യം മുന്തിയ പരിഗണനയാണ് രാജ്യം നൽകുന്നത്. അതുകൊണ്ടാണ് ഒരു ദിവസം പോലും നഷ്ടപ്പെടാതിരിക്കാൻ ഇ–ലേണിങ് തുടരുന്നതെന്നും മന്ത്രി സൂചിപ്പിച്ചു. ഏപ്രിൽ 5ന് പുതിയ അധ്യയന വർഷം ആരംഭിച്ച ഇന്ത്യൻ സിലബസ് പിന്തുടരുന്ന സ്കൂളുകളിൽ ജൂലൈ 2 വരെ ഇ–ലേണിങ് തുടരും.

പിന്നീട് ഓഗസ്റ്റ് 29 വരെ മധ്യവേനൽ അവധിയായിരിക്കും. ഇതിനുശേഷം രണ്ടാം ടേമിലെ ക്ലാസുകൾ ഓഗസ്റ്റ് 30ന് തുടങ്ങും. ഇതേസമയം പ്രാദേശിക, വിദേശ സിലബസ് പിന്തുടരുന്ന സ്കൂളുകൾക്ക് ഓ‍ഗസ്റ്റ് 30ന് പുതിയ അധ്യയന വർഷാരംഭമായിരിക്കും. അപ്പോഴേക്കും കോവി‍ഡ് ഭീതിയകന്ന് അക്ഷരമുറ്റത്തേക്ക് തിരിച്ചെത്താനാകുമെന്നാണ് 8 ലക്ഷത്തിലേറെ വരുന്ന വിദ്യാർഥികളുടെ പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com