ADVERTISEMENT

ദുബായ് ∙ യുഎഇ കൊടുംചൂടിലേക്കെന്ന് കാലാവസ്ഥാ നിരീക്ഷകർ. വരും ദിവസങ്ങളിൽ ചിലമേഖലകളിൽ താപനില 46 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത. അന്തരീക്ഷ ഈർപ്പം കൂടും. പുലർച്ചെ മൂടൽ മഞ്ഞിനു സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പു നൽകി. 

ഇന്നും നാളെയും തീരദേശ മേഖലകളിൽ കാറ്റ് ശക്തമാകും. മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാം. ചിലയിടങ്ങളിൽ പൊടിക്കാറ്റിനും സാധ്യതയുണ്ട്. ദൂരക്കാഴ്ച കുറയും. ദുബായിയുടെ പ്രാന്തപ്രദേശങ്ങളിലും വടക്കൻ എമിറേറ്റുകളുടെ ചില മേഖലകളിലും നേരിയ തോതിൽ മഴ പ്രതീക്ഷിക്കുന്നതായും അറിയിച്ചു. 

ഒമാനിൽ ശക്തമായ ചൂട് തുടരുന്നതിനിടെ അൽ ഹജ്ർ മലനിരകളിലും പരിസര മേഖലകളിലും മഴ പെയ്തതിനെ തുടർന്നു വാദികൾ നിറഞ്ഞു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com