ADVERTISEMENT

ദോഹ ∙ ലോകത്തിലെ ഏറ്റവും സമാധാനം നിറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ മധ്യപൂര്‍വ-വടക്കന്‍ ആഫ്രിക്കന്‍ (മിന) മേഖലയില്‍ ഖത്തര്‍ ഒന്നാമത്. ആഗോള സമാധാന സൂചിക-2020 ന്റെ പട്ടികയിലാണ് മിന മേഖലയില്‍ ഖത്തര്‍ ഒന്നാമതെത്തിയത്. ആഗോള തലത്തില്‍ 27-ാം സ്ഥാനമാണ് ഖത്തറിനുള്ളത്. 

പട്ടികയില്‍ 163 രാജ്യങ്ങളാണുള്ളത്. ആസ്‌ട്രേലിയയിലെ സാമ്പത്തിക-സമാധാന ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് സൂചിക തയാറാക്കിയത്. മിന മേഖലയില്‍ കുവൈത്താണ് രണ്ടാം സ്ഥാനത്തുള്ളത്. മൂന്നാം സ്ഥാനത്ത് യുഎഇയും നാലാം സ്ഥാനത്ത് ഒമാനുമാണ് പട്ടികയില്‍.  

ഭക്ഷ്യ സുരക്ഷയില്‍ 81.2 പോയിന്റുമായി ഖത്തര്‍ മുമ്പിലാണ്. സമൂഹ സുരക്ഷയുടേയും സുരക്ഷാ ആധിപത്യത്തിന്റെയും കാര്യത്തില്‍ അറബ് ലോകത്ത് ഒന്നാം സ്ഥാനവും ആഗോള തലത്തില്‍ 16-ാം സ്ഥാനവും ഖത്തറിനാണ്. 2019 ല്‍ സൂചികയില്‍ 31-ാം റാങ്കായിരുന്നു ഖത്തറിനുണ്ടായിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com