ADVERTISEMENT

ദുബായ്∙ വെട്ടുക്കിളി നിസ്സാരക്കാരല്ലെന്നും എന്നാൽ അവയെ തുരത്താൻ എല്ലാ മാർഗങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും ദുബായ് മുനിസിപ്പാലിറ്റി. ഇവയെ കണ്ടെത്തിയാൽ ഉടനെ ചിത്രമെടുത്ത ശേഷം മുനിസിപ്പാലിറ്റിയുടെ 800900 എന്ന നമ്പറിലേക്ക് വിളിക്കാനും അധികൃതർ അഭ്യർഥിച്ചു.

ആഫ്രിക്കയിലും ഒമാൻ, സൗദി തുടങ്ങിയ രാജ്യങ്ങളിലും നാശം വിതച്ച ഇവയെ മേയ് ആദ്യ വാരം യുഎഇയിലെ ഹത്ത പ്രദേശത്ത് കണ്ടെത്തിയിരുന്നു. ഉടൻ തന്നെ മുനിസിപ്പാലിറ്റിയിലെ കൃഷി ജലസേചന വകുപ്പിലെ ദ്രുത കർമ സേന രംഗത്തിറങ്ങി  24 മണിക്കൂർ കൊണ്ട് കീടനാശിനി തളിച്ചും മറ്റും തുരത്തി. 

locust-swarms

തെക്ക് കിഴക്കൻ കാറ്റ് ശക്തമായ ഈദിന്റെ ആദ്യ ദിനങ്ങളിൽ ജബൽ അലി പ്രദേശത്തും ഇവയെ കണ്ടു. അവിടെയും മൂന്നുദിവസമെടുത്ത് ഇവയെ നശിപ്പിച്ചതായി മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി. ഒമാനിൽ നിന്നും ഇവ കൂട്ടമായി എത്താൻ സാധ്യത ഉള്ളതിനാൽ അൽഐൻ പ്രദേശത്തും അധികൃതർ ജാഗ്രത പുലർത്തുന്നുണ്ട്.

കീടനാശിനിയും ഇവ ശക്തമായി തളിക്കാനുള്ള ഉപകരണങ്ങളുമായി 14 സംഘമാണ് രംഗത്തുള്ളത്. ഇതിനകം നൂറോളം വിളികൾ കോൾ സെന്ററുകളിൽ ലഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

35,000 പേർക്ക് ഭക്ഷിക്കാവുന്നത്ര ധാന്യങ്ങൾ നശിപ്പിക്കാൻ, ഒരു ചതുരശ്ര കിലോമീറ്ററിലുള്ള വെട്ടുക്കിളിക്കൂട്ടത്തിന് ഒരു ദിവസം മതി. 17 മണിക്കൂർ മുതൽ ഒരു ദിവസം വരെ തുടർച്ചായി പറക്കാനും ഇവയ്ക്കാകും. എന്നാൽ മനുഷ്യരെ നേരിട്ട് ഉപദ്രവിക്കുന്നവയല്ല വെട്ടുകിളികൾ. 800900 എന്ന നമ്പറിൽ വിളിച്ച് വെട്ടുകിളി സാന്നിധ്യമറിയിക്കാം. തുരത്താൻ അധികൃതരെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com