ADVERTISEMENT

ദുബായ് ∙ കർശന നിയന്ത്രണങ്ങളോടെ ദുബായ് മുനിസിപ്പാലിറ്റി നാലു കേന്ദ്രങ്ങളിൽ സേവനം തുടങ്ങി. അൽ കിഫാഫ്, അൽ മനാര, അൽ തവാർ, ഹത്ത കേന്ദ്രങ്ങളാണ് വീണ്ടും തുറന്നത്. 

അണുനശീകരണം,  അകലം, പ്രവേശന കവാടത്തിൽ താപനില പരിശോധന തുടങ്ങിയവയെല്ലാം കർശനമായി ഉറപ്പാക്കും. സെന്ററിൽ എത്തുന്ന എല്ലാവരും നിർബന്ധമായും മാസ്കും കയ്യുറകളും ധരിക്കണമെന്ന് അധികൃതർ അറിയിച്ചു. 

എന്നാൽ പ്രായമായവർ, ഗർഭിണികൾ, നിശ്ചയദാർഢ്യക്കാർ എന്നിവർക്ക് പ്രവേശനം അനുവദിക്കില്ല. അകലം ഉറപ്പാക്കാൻ തറയിൽ സ്റ്റിക്കർ പതിച്ചിട്ടുണ്ട്. പാലിക്കേണ്ട നിർദേശങ്ങളും ഡിസ്പ്ലേ ബോർഡുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com