ADVERTISEMENT

അബുദാബി∙ പൊള്ളുന്ന ചൂടിൽനിന്ന് തൊഴിലാളികൾക്ക് ആശ്വാസം പകരുന്ന ഉച്ചവിശ്രമം യുഎഇയിൽ നാളെ മുതൽ നിലവിൽ വരും. ഉച്ചയ്ക്ക് 12.30 മുതൽ 3 വരെ രണ്ടര മണിക്കൂറാണ് ഇടവേള നൽകിയിരിക്കുന്നത്. ഈ സമയത്ത് ജോലി സ്ഥലത്ത് തങ്ങരുതെന്നും ജോലി ചെയ്യിക്കരുതെന്നും മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു.

ജോലി സമയം രാവിലെയോ വൈകിട്ടോ 2 ഷിഫ്റ്റായോ ക്രമീകരിക്കാൻ കമ്പനി ഉടമകൾക്ക് അനുമതി നൽകിയിട്ടുണ്ടെങ്കിലും 8 മണിക്കൂറിൽ കൂടുതൽ പാടില്ലെന്നും നിഷ്കർഷിക്കുന്നു. അടിയന്തര അറ്റകുറ്റപ്പണി മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് മാത്രമാണ് ഇളവുള്ളത്.

നിയമം ലംഘിച്ച് ജോലി ചെയ്യിപ്പിച്ചാൽ ആളൊന്നിന് 5000 ദിർഹം എന്ന തോതിൽ പരമാവധി 50,000 ദിർഹം പിഴ ചുമത്തും. കൂടാതെ സ്ഥാപനത്തെ തരംതാഴ്ത്തുകയും ഫയൽ താൽക്കാലികമായി തടഞ്ഞുവയ്ക്കുകയും ചെയ്യും. നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ 800 60 നമ്പറിൽ പരാതിപ്പെടാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com