ADVERTISEMENT

ദുബായ് ∙ ദുബായിൽ ഇ-വ്യാപാര മേഖലയിലുണ്ടായ കുതിപ്പിനൊപ്പം പരാതികളുടെ എണ്ണവും കൂടി. ഉപയോക്താക്കളുടെ പരാതിയിൽ കഴിഞ്ഞമാസം മാത്രം 228% വർധന. കഴിഞ്ഞവർഷം ഇതേ കാലയളവിനെ അപേക്ഷിച്ചാണിത്.

പരാതിക്കാരിൽ ഏറ്റവും കൂടുതൽ സ്വദേശികളും (34%) കുറവ് ഇന്ത്യക്കാരുമാണ്-4%. കഴിഞ്ഞമാസം 1,404 പരാതികൾ 'ദുബായ് ഇക്കോണമി' ഉപഭോക്തൃ സംരക്ഷണ വിഭാഗം റജിസ്റ്റർ ചെയ്തു.

കോവിഡ് പശ്ചാത്തലത്തിൽ ഇ-ഇടപാടുകൾ കൂടിയതാണ് ഇതിനു കാരണമെന്ന് അധികൃതർ അറിയിച്ചു. വാണിജ്യ-വ്യാപാര മേഖലയിലെ ചെറുകിട സ്ഥാപനങ്ങൾ പോലും ഒാൺലൈൻ ഇടപാടുകളിലേക്കു മാറി. 'ദുബായ് കൺസ്യൂമർ ആപ്' വഴി പരാതി നൽകാം. വെബ്സൈറ്റ്: Consumererrights.ae, ഫോൺ: 600 54 5555. വിലക്കയറ്റം സംബന്ധിച്ച പരാതികൾക്ക്: Price.ded.ae.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com