ADVERTISEMENT
ദുബായ് ∙ വിദേശരാജ്യങ്ങളിൽ നിന്നെത്തുന്ന താമസക്കാർക്ക് ദുബായിൽ കർശന ക്വാറന്റീൻ നിർദേശങ്ങൾ. വരുന്നവർ താമസകേന്ദ്രങ്ങളിലോ ഹോട്ടലുകളിലോ 14 ദിവസം ക്വാറന്റീനിൽ കഴിയണം. ക്വാറന്റീൻ ഉറപ്പാക്കുന്നതിനുള്ള നടപടികൾ ഇങ്ങനെയാണ്:

∙ മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ വീട്ടിലാണോ ഹോട്ടലിലാണോ ക്വാറന്റീനിൽ താമസിക്കുകയെന്നു തിരഞ്ഞെടുക്കണം. വീടുകളിൽ ക്വാറന്റീനിൽ കഴിയാൻ സൗകര്യമുണ്ടോയെന്നും മറ്റുമുള്ള കാര്യങ്ങൾ വിശദമാക്കുകയും വേണം.  വീടുകളിൽ ക്വാറന്റീനിൽ കഴിയുനുള്ള സൗകര്യമില്ലെന്ന് അധികൃതർ വിലയിരുത്തിയാൽ ഹോട്ടലുകളിലേക്കു മാറണം. ക്വാറന്റീനിൽ കഴിയാൻ സൗകര്യം ഒരുക്കിയ ഹോട്ടലുകളുടെ പട്ടിക ദുബായ് ടൂറിസം വെബ്സൈറ്റിൽ ലഭ്യമാണ്.

∙ വരുന്നവർക്ക് വിമാനത്താവളത്തിൽ കോവിഡ് പരിശോധനയുണ്ടാകും. തുടർന്നുള്ള നിർദേശങ്ങൾ അധികൃതർ നൽകും. മാർഗനിർദേശങ്ങളും മറ്റും ലഭ്യമാകുന്ന ആപ്പ് ഡൗൺലോ‍‍ഡ് ചെയ്യണം. ആപ്പ്: COVID-19 DXB.

∙ തുടർന്ന് എമിഗ്രേഷൻ അടക്കമുള്ള നടപടികൾ പൂർത്തിയാക്കി പുറത്തിറങ്ങാം. ഹോട്ടലുകളിലേക്കോ ഇതര എമിറേറ്റുകളിലേക്കോ പോകണമെങ്കിൽ വാഹനം ഏർപ്പാടാക്കിത്തരും.

ക്വാറന്റീനിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


ഹോട്ടലിലേക്ക്

∙ ക്വാറന്റീൻ കാലയളവിൽ മുറിയിൽ നിന്നു പുറത്തിറങ്ങരുത്.

∙ 24 മണിക്കൂറും ടെലി-ഡോക്ടർ സേവനം ഉപയോഗപ്പെടുത്താം. ഇതിനുള്ള സംവിധാനം ആപ്പിലുണ്ട്.

∙ മുറി എപ്പോഴും വൃത്തിയായി സൂക്ഷിക്കുകയും മാസ്കും ഗ്ലൗസും ധരിക്കുകയും വേണം.

∙ രോഗലക്ഷണങ്ങൾ കണ്ടാൽ ദുബായ് ഹെൽത്ത് അതോറിറ്റിയെ ഹോട്ടൽ ജീവനക്കാർ അറിയിക്കണം.

∙ 14 ദിവസം പൂർത്തിയാക്കി സാധാരണ ജീവിതത്തിലേക്കു മടങ്ങാം.

വീട്ടിലേക്ക്

∙ പ്രത്യേക മുറിയിൽ താമസിക്കണം. ശുചിമുറിയും മറ്റാരും ഉപയോഗിക്കാൻ പാടില്ല.

∙ ക്വാറന്റീനിൽ കഴിയുന്ന വ്യക്തിയും വീട്ടിലെ മറ്റംഗങ്ങളും ആരോഗ്യനില ശ്രദ്ധിക്കണം. അസുഖങ്ങളോ അനാരോഗ്യമോ ഉള്ളവരുണ്ടെങ്കിൽ സുരക്ഷിതമല്ല.

∙ ഏതുസമയത്തു വിളിച്ചാലും ലഭ്യമാകുന്ന ഫോൺ ഉണ്ടാകണം. ഇതിനു മറ്റാരെയും ആശ്രയിക്കരുത്.

∙ പ്രഥമ ശുശ്രൂഷാ കിറ്റ്, തെർമോമീറ്റർ എന്നിവ കരുതണം.

∙ ക്വാറന്റീൻ മുറിയുടെ വാതിൽപ്പിടികൾ ദിവസവും ഗ്ലൗസ് ധരിച്ച് അണുവിമുക്തമാക്കണം.

∙ മുറിയിൽ നല്ല പ്രകാശവും ശുദ്ധവായും ലഭ്യമാകണം.

∙ വസ്ത്രങ്ങൾ പ്രത്യേകം കഴുകിയുണക്കണം.

∙ വീട്ടിലെ മറ്റ് അംഗങ്ങളുമായി സംസർഗം പുലർത്തരുത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com