ADVERTISEMENT

മക്ക∙ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച്  മക്ക കലാലയം സാംസ്കാരിക വേദി അവബോധ സദസ്സും കുട്ടികൾക്കായി രചനാമത്സരങ്ങളും സംഘടിപ്പിച്ചു.  യാസിർ സഖാഫി അധ്യക്ഷത വഹിച്ചു. ഷറഫുദ്ദീന്‍ വടശ്ശേരി ഉദ്ഘാടനം ചെയ്തു.  യഹ്‌യ ആസിഫലി വിഷയമവതരിപ്പിച്ചു.മുസ്തഫ പട്ടാമ്പി മോഡറേറ്ററായിരുന്നു. ഖയ്യൂം ഖാദിസിയ്യ, ലതീഫ് ചാത്രത്തൊടി നേതൃത്വം നൽകി. 

'മരം നടീലിന്റെ തത്വശാസ്ത്രം' എന്ന വിഷയത്തിൽ വനിതകൾക്ക് നടത്തിയ പ്രബന്ധ മത്സരത്തിൽ ജസീല അദ്നാൻ ഒന്നാം സ്ഥാനവും സുമയ്യ ഫിറോസ്, ആയിഷ ഷെറിൻ തുടങ്ങിയവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. ' മരങ്ങളാൽ ചുറ്റപ്പെട്ട കുടിൽ' എന്ന വിഷയത്തിൽ കുട്ടികൾക്ക് നടത്തിയ ചിത്രരചനാ മത്സരത്തിൽ ത്വൈബശുഹൈബ്, ഹിസ്മ അദ്നാൻ, ഹയാ ഫാത്തിമ തുടങ്ങിയവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികളെ രിസാല സ്റ്റഡി സർക്കിൾ  മക്ക സെൻട്രൽ കമ്മറ്റി അഭിനന്ദിച്ചു. വിവിധ സെഷനുകളിൽ  നൗഫൽ അരീക്കോട്, അൻവർ കൊളപ്പുറം , ഇസ്ഹാഖ് ഖാദിസിയ്യ ,ശുഐബ് പുത്തൻപള്ളി  ഇമാംഷാ ഷാജഹാൻ, ത്വയ്യിബ് അബ്ദുസ്സലാം എന്നിവർ പങ്കെടുത്തു.

 

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com