ADVERTISEMENT

ദുബായ് ∙ മാസ്കില്ലാതെയും സാമൂഹിക അകലം പാലിക്കാതെയും ടാക്സികളിൽ സഞ്ചരിക്കുന്നവരെ പിടികൂടാൻ ദുബായ് ആർടിഎയുടെ(ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി) പുതിയ സംവിധാനം. നിർമിതബുദ്ധിയും സെൻസറും ഉപയോഗിച്ചു നിർമിച്ച ഉപകരണം ടാക്സികളിൽ ഘടിപ്പിക്കും. ടാക്സികളിൽ മാസ്കില്ലാതെ സഞ്ചരിച്ചാൽ ആ വിവരം അപ്പോൾത്തന്നെ ആർടിഎ ആസ്ഥാനത്ത് അറിയാൻ സാധിക്കും. 

സാമൂഹിക അകലം പാലിക്കാതെ സഞ്ചരിക്കുന്നവരെയും ഇതുവഴി തിരിച്ചറിയാൻ സാധിക്കുമെന്ന് ആർടിഎ സ്മാർട്സ് സർവീസസ് എക്സിക്യൂട്ടീവ് ഡയറക്ടർ അഹമ്മദ് മഹ്ബൂബ് അറിയിച്ചു. മാസ്ക് ശരിയായ രീതിയൽ ധരിച്ചില്ലെങ്കിലും അറിയാനാകും. 

ടാക്സികളിൽ പരീക്ഷണാർഥം ഘടിപ്പിച്ചപ്പോൾ വിജയമായിരുന്നെന്നും അധികൃതർ വ്യക്തമാക്കി.  എല്ലാ ടാക്സികളിലും താമസിയാതെ പദ്ധതി നടപ്പാക്കും. 

ടാക്സികളിൽ ഡ്രൈവറടക്കം മൂന്നുപേർക്ക് യാത്ര ചെയ്യാനാണ് അനുമതി. മുന്നിൽ ഡ്രൈവർക്ക് മാത്രം ഇരിക്കാം. ഇതിനു വിരുദ്ധമായി യാത്ര ചെയ്യുന്നവരും കുടുങ്ങും. ഡ്രൈവറുടെയും യാത്രക്കാരുടെയും പക്കൽ നിന്ന് പിഴ ഈടാക്കും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com