ADVERTISEMENT

ഷാർജ ∙ ഹോക്സ്ബിൽ, ഗ്രീൻ ടർട്ടിൽ കടലാമകൾക്കു പിന്നാലെ ഒലിവ് റിഡ്‌ലി ആമകളുടെയും പ്രിയപ്പെട്ട തീരമായി യുഎഇ മാറുന്നു. ഷാർജ തീരത്താണ് ഇവ മുട്ടയിട്ടത്.

ഖോർകൽബയിലെ കൽബ കിങ്ഫിഷർ റിട്രീറ്റിൽ ഒരു കടലാമക്കുഞ്ഞ് കടലിലിറങ്ങുന്നതു ശ്രദ്ധയിപ്പെട്ടതിനെ തുടർന്നു ഷാർജ എൻവയൺമെന്റ് ആൻഡ് പ്രോട്ടക്റ്റഡ് ഏരിയാസ് അതോറിറ്റി (ഇപിഎഎ) വൊളന്റിയർമാർ നടത്തിയ പരിശോധനയിൽ കൂടുതൽ ആമകളെ കണ്ടെത്തുകയായിരുന്നു. 500 ഹെക്ടറിൽ വ്യാപിച്ചു കിടക്കുന്ന ഇവിടം സംരക്ഷിതമേഖലയാണ്.

ഇതാദ്യമായാണ് യുഎഇ തീരത്ത് ഒലിവ് റിഡ്‌ലി കടലാമകൾ പ്രജനനം നടത്തിയതെന്ന് ഇപിഎഎ ചെയർപഴ്സൻ ഹന സെയ്ഫ് അൽ സുവൈദി പറഞ്ഞു. അൽ ഖുർറം മേഖലയോടു ചേർന്ന ഇവിടം അപൂർവയിനം പക്ഷികളുടെയും ആവാസകേന്ദ്രമാണ്.
ഇതിനു മുൻപ് ഹോക്സ്ബിൽ, ഗ്രീന്‍ ടർട്ടിൽ ഇനങ്ങളാണ് പ്രജനനത്തിന് എത്തിയിരുന്നത്.

61 സെന്റിമീറ്റർ വരെ വളരുന്ന ഇനമാണ് ഒലിവ് റിഡ്‌ലി. 25 മുതൽ 50 കിലോ വരെയാണ് ഭാരം.   

ഞണ്ടുകളും പാമ്പുകളും ഭീഷണി

കൂറ്റന്‍ ഞണ്ടുകള്‍, ചിലയിനം കീടങ്ങള്‍, പാമ്പുകള്‍, കരടി, ചെന്നായ്, ഉടുമ്പുകള്‍, പക്ഷികള്‍, ചെന്നായ്ക്കള്‍ തുടങ്ങിയവ ആമയുെട മുട്ടകൾ ഭക്ഷണമാക്കുന്നു. ഇക്കാര്യത്തില്‍ മനുഷ്യരും പിന്നിലല്ല.

തീരദേശവികസനവും നശീകരണവും കടലാമകളെ പ്രതികൂലമായി ബാധിക്കുന്നു. കൂടാതെ ബോട്ടുകളുടെ പ്രൊപ്പല്ലറുകള്‍ക്കിടയില്‍ പെട്ടും ചാകുന്നുണ്ട്.

ഇവയുടെ പുറംതോട് വിൽപന നടത്തുന്നതും വെല്ലുവിളി ഉയര്‍ത്തുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com