sections
MORE

കുട്ടികൾക്ക് മാളിൽ പോകാം ; ഇളവ് ദുബായിൽ മാത്രം; വയോധികർക്കും അനുമതി

children
SHARE

ദുബായ് ∙ ദുബായിൽ ഷോപ്പിങ് മാളുകൾ, വാണിജ്യ-വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലടക്കം വയോധികർക്കും 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും ഏർപ്പെടുത്തിയ വിലക്ക് നീക്കി. മാസ്ക് ധരിക്കുകയും 2 മീറ്റർ അകലം പാലിക്കുകയും വേണം. തിരക്കേറിയ മേഖലകൾ ഇവർ ഒഴിവാക്കുന്നതാണു സുരക്ഷിതമെന്നും കോവിഡ് നിയന്തണ നടപടികളുടെ മേൽനോട്ടം വഹിക്കുന്ന പരമോന്നത സമിതി വ്യക്തമാക്കി. 

ദേശീയ തലത്തിലുള്ള അണുനശീകരണ പരിപാടിയുെട ആദ്യഘട്ടം പൂർത്തിയാക്കിയശേഷം അതത് എമിറേറ്റുകൾക്ക് സാഹചര്യങ്ങൾ വിലയിരുത്തി നിയന്ത്രണങ്ങളിലും മറ്റും തീരുമാനമെടുക്കാൻ അനുമതി നൽകിയിരുന്നു.

ദുബായിലെ പൊതുൈലബ്രറികൾ, സ്വകാര്യ മ്യൂസിയങ്ങൾ, ആർട് ഗ്യാലറികൾ എന്നിവിടങ്ങളിൽ എല്ലാ പ്രായക്കാർക്കും പ്രവേശിക്കാം. വയോധികർക്കും നിശ്ചയദാർഢ്യ വിഭാഗക്കാർക്കുള്ള ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾ, 3ഡി- 4ഡി സിനിമാ ശാലകൾ, ഡെസർട് ക്യാംപുകൾ, വാട്ടർപാർക്കുകൾ, നീന്തൽക്കുളങ്ങൾ, ഹോട്ടലുകളിൽ കുട്ടികൾക്കുള്ള ഉല്ലാസ മേഖലകൾ, കളിസ്ഥലങ്ങൾ എന്നിവയും തുറന്നിട്ടുണ്ട്. 

ജലകായിക വിനോദങ്ങൾക്കും കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. ദുബായ് കനാലും തുറന്നു. കായിക മത്സരങ്ങൾ കാണികളില്ലാതെ നടത്തണമെന്നാണു നിർദേശം. 12 വയസ്സിൽ താഴെയുള്ളവർക്കും 60 കഴിഞ്ഞവർക്കും മത്സരങ്ങളിൽ പങ്കെടുക്കാൻ അനുവാദമില്ല. 

ബീച്ചിൽ പാലിക്കേണ്ട കാര്യങ്ങൾ

mask

കുടുംബാംഗങ്ങളായാലും 10 പേരിൽ കൂടാൻ പാടില്ല. 

ജീവനക്കാരും സന്ദർശകരും ശരീരോഷ്മാവ് പരിശോധിക്കുകയും മാസ്കും ഗ്ലൗസും ധരിക്കുകയും വേണം. അകലം പാലിക്കാനും ശ്രദ്ധിക്കണം.

ടോയ് ലറ്റുകൾ, കുളിമുറി, ഫുഡ് കിയോസ്കുകൾ, മറ്റു മേഖലകൾ എന്നിവ ദുബായ് മുനിസിപ്പാലിറ്റി മാനദണ്ഡങ്ങൾ പാലിച്ച് അണുവിമുക്തമാക്കണം.

എല്ലാ മേഖലകളും ശുചിയായിരിക്കണം. ഉപയോഗം കഴിഞ്ഞാൽ ശുചിമുറിയും മറ്റും അടച്ചിടണം.

സന്ദർശകർ ഉടുക്കാനും മുഖം തുടയ്ക്കാനുമുള്ള ടവൽ കരുതണം.

എല്ലാ മേഖലകളിലും ഹാൻഡ് സാനിറ്റൈസറുകൾ ഉണ്ടാകണം.

 പാത്രങ്ങളും മറ്റും ഉപയോഗശേഷം ഉപേക്ഷിക്കാവുന്നതായിരിക്കണം.

രോഗസാധ്യതയുള്ളവരെ അടിയന്തരമായി മറ്റാൻ ഐസലേഷൻ കേന്ദ്രം ഉണ്ടാകണം.

ഓരോരുത്തരുടെയും ഉപയോഗശേഷം ലൈഫ് ജാക്കറ്റ് അണുവിമുക്തമാക്കണം.

മറ്റ് എമിറേറ്റുകളിൽ ഇളവ് ഇങ്ങനെ

ദുബായ് ഇതര എമിറേറ്റുകളിൽ 70 വയസ്സു കഴിഞ്ഞവർക്കും 12 വയസ്സിൽ താഴെയുള്ളവർക്കും നിയന്ത്രണം തുടരും.അബുദാബിയിൽ നേരത്തേ 60 വയസുവരെയുള്ളവർക്കു മാത്രമായിരുന്നു പ്രവേശനം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA