ADVERTISEMENT

ദുബായ് ∙ ഗൾഫ് മേഖലയിൽ സ്റ്റാർട്ടപ്പുകൾക്ക് ഏറ്റവും മികച്ച അവസരങ്ങൾ യുഎഇയിലും ബഹ്റൈനിലുമെന്നു റിപ്പോർട്ട്. ലോകത്തിലെ ഏറ്റവും മികച്ച 50 സ്റ്റാർട്ടപ്പ് കേന്ദ്രങ്ങളിൽ യുഎഇക്കു 43ാം സ്ഥാനം. 100 സ്റ്റാർട്ടപ്പ് കേന്ദ്രങ്ങളിൽ 75ാം സ്ഥാനമാണ് ബഹ്റൈനുള്ളത്. സ്റ്റാർട്ടപ്പുകൾ തുടങ്ങാൻ അനുയോജ്യ സാഹചര്യവും വളരാൻ സാധ്യതയുമുള്ള രാജ്യമാണു യുഎഇ എന്നും രാജ്യാന്തര സ്ഥാപനങ്ങളായ സ്റ്റാർട്ടപ്പ് ബ്ലിങ്ക്, മാഗ്നിറ്റ് എന്നിവയുടെ പഠനറിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

തൊഴിൽ സാധ്യതകൾ വർധിപ്പിക്കുക, സമ്പദ്ഘടനയുടെ വളർച്ച ത്വരിതപ്പെടുത്തുക, നികുതി വരുമാനം കൂട്ടുക, ജീവിതനിലവാരം ഉയർത്തുക, മികവുറ്റ യുവനിരയെ ആകർഷിക്കുക എന്നിവയാണ് സ്റ്റാർട്ടപ്പുകളുടെ പ്രധാന നേട്ടങ്ങളെന്നു സ്റ്റാർട്ടപ്പ്ബ്ലിങ്ക് സിഇഒ: ഇലി ഡേവിഡ് പറഞ്ഞു. ഗൾഫ് മേഖലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളടക്കം സ്റ്റാർട്ടപ്പുകളുടെ സാധ്യതകൾ വർധിപ്പിക്കുന്നു. സർവേ ഫലങ്ങൾ യുഎഇയുടെ വിശ്വാസ്യത വർധിപ്പിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി.

ഇന്ത്യയ്ക്ക് അവസരങ്ങൾ

ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് യുഎഇയിൽ വൻ അവസരങ്ങൾ ഒരുങ്ങുന്നതായാണു റിപ്പോർട്ടുകൾ. ഭാവിയിലെ സ്മാർട് പദ്ധതികൾക്കു രൂപം നൽകാൻ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ 9 സ്റ്റാർട്ടപ്പുകളുമായി ദുബായ് സഹകരിക്കുന്നുണ്ട്. ദുബായ് പൊലീസ്, ആർടിഎ, ടെലികോം കമ്പനിയായ ഇത്തിസലാത്ത് എന്നിവയുമായാണ് പ്രധാന സഹകരണം. നിർമിതബുദ്ധി, വാർത്താവിനിമയം, ഗതാഗതം, ഉപഭോക്തൃ സേവനം, ഡിജിറ്റൈസേഷൻ തുടങ്ങിയ മേഖലകളിലെ ഭാവിപദ്ധതികൾക്കാണു രൂപം നൽകുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com